“Ye Azadi Jhutha Hai” ഈ സ്വാതന്ത്ര്യം വ്യാജമാണ് എന്ന് വിളിച്ച മുദ്രാവാക്യത്തിൽ നിന്നും പാർട്ടി ഓഫീസുകളിൽ ഉയരുന്ന ത്രിവർണ്ണ പതാക വരെ

നീതു എം

രാജ്യത്തിന്റെ 75ാം മത് സ്വാതന്ത്ര്യ ദിനത്തിൽ ചരിത്രത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തങ്ങളുടെ പാർട്ടി ഓഫീസുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചതായി മുതിർന്ന നേതാവ് സുജൻ ചക്രബർതി.2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് സി.പി.എം, ബി.ജെ.പി ചുവട് പിടിച്ച് ദേശിയത ഒരു ആയുധമാക്കിയുള്ള പുതിയ നീക്കം.
മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ യു എസ് ഇന്ത്യ ആണവകരാരർ നടക്കാതിരിക്കാൻ ചൈന സി.പി.എംനെ ഉപയോഗിച്ചു എന്ന ആരോപണവും ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട വേളയിൽ, അത് ആഘോഷിക്കണമെന്ന നിലപാട് പാർട്ടിക്കുള്ളിലുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് കരിദിനമായി ആചരിക്കണമെന്ന പക്ഷത്തിനായിരുന്നു മുൻതൂക്കം ആയതിനാൽ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കണമെന്ന നിലപാട് അന്ന് സ്വീകരിച്ച സർദാർ ഗോപാലകൃഷ്ണൻ പാർട്ടി സംമ്മർദ്ദത്തിന് വഴങ്ങി കരിദിന ആചരണത്തിന് മുന്നിൽ നിന്ന് പോലീസ് മർദ്ദനത്തിൽ മരിക്കുകയുമുണ്ടായി… അതിൽ നിന്നും 2021 ൽ പാർട്ടി ഓഫീസുകളിൽ പതാക ഉയർത്താനുള്ള തീരുമാനം ശ്രദ്ധേയമാകുന്നത്.

Related posts

Leave a Comment