ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് യാത്രയപ്പ് നല്‍കി

അബ്ദുറഹ്മാന്‍ നഗര്‍: പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്ത് നാട്ടുകാരുടെ മനം കവര്‍ന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. കൃഷ്ണന് ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യാത്രയപ്പ് നല്‍കി. ആരോഗ്യ വകുപ്പിലെ നിരവധി ജീവനക്കാരുടെയും കോണ്‍ഗ്രസ്സ് നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന പരിപാടി കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.സി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി. അഷ്‌റഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പൊന്നാട അണിയിച്ചു. ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം അര്‍പ്പിച്ചുകൊണ്ട് സെക്രട്ടറി എ.പി. വേലായുധന്‍ ഷാള്‍ അണിയിച്ചു. ഒ.ഐ.സി.സി.നേതാവും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ബാവ പെങ്ങാടന്‍, മുര്‍ഷാദ് അത്തംപുറ, എ.പി.അനൂപ് എന്നിവര്‍ പ്രസംഗിച്ചു. അന്‍വര്‍ എ.പി. സ്വാഗതവും മാസിന്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Related posts

Leave a Comment