1983 ചാംപ്യന്‍ ക്രിക്കറ്റര്‍ യശ്പാല്‍ ശര്‍മ അന്തരിച്ചു

ചണ്ഡീഗഡ്ഃ 1983 ക്രിക്കറ്റ് ലോക കപ്പ് ചാംപ്യന്‍ ടീം അംഗം യശ്‌പാല്‍ ശര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ഒരു കാലത്ത് ഇന്ത്യന്‍ എ ടീമിലെ മിന്നുന്ന താരമായിരുന്നു. 1983ല്‍ കിപില്‍സ് ഡെവിള്‍സ് എന്ന ചക്രവര്‍ത്തി ടീം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലെത്തിച്ചപ്പോള്‍ ചാംപ്യന്‍ഷിപ്പിലെ 240 റണ്‍സ് ശര്‍മയുടേതായിരുന്നു. ശരാശരി 34.28 റണ്‍സ്.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിലൂടഡെ ദേശീയ ടീമിലെത്തിയ ശര്‍മ,1979 മുതല്‍ 83 വരെ ടീമില്‍ നിറഞ്ഞു നിന്നു. ഇന്ത്യക്കു വേണ്ടി 37 ടെസ്റ്റുകള്‍ കളിച്ചു. രണ്ട് സെഞ്ചുറികളും ഒന്‍പത് അര്‍ധ സെഞ്ചുറികളുമടക്കം 1606 റണ്ണുകളാണ് ശര്‍മ നേടിയത്.

രേണു ശര്‍മയാണു ഭാര്യ. പ്രീതി, പൂജ, ചിരാഗ ശര്‍മ എന്നിവര്‍ മക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്. അമരീന്ദര്‍ സിംഗ് എന്നിവര്‍ അനുശോചിച്ചു.

Related posts

Leave a Comment