Connect with us
48 birthday
top banner (1)

Featured

യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു; ഡൽഹിയിൽ അതീവ ജാഗ്രത നിർദ്ദേശം

Avatar

Published

on

ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡ് ഭേദിച്ച് 208.6 മീറ്ററായതിനാൽ അതീവ വെള്ളപ്പൊക്ക ജാഗ്രതയിലാണ് ഡൽഹി. കരകവിഞ്ഞൊഴുകിയ നദി താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയതിനാൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് തൊഴിലെടുക്കാനും സർക്കാർ നിർദ്ദേശിച്ചു.

അതേസമയം ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യമുന നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലായതിനാല്‍ വസീറാബാദ്, ചന്ദ്രവല്‍, ഒഖ്‌ല എന്നവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചിരിക്കുകയാണ്. ഇതിനാല്‍ തലസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടേക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

Advertisement
inner ad

Featured

വയനാട് പുനരധിവാസം, കേന്ദ്രസർക്കാർ രാഷ്ട്രീയ സമീപനത്തോടെ കാണുന്നു; പാര്‍ലമെന്റ് വളപ്പിൽ കേരള എംപിമാരുടെ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുന്നത് കൂടാതെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുൾപ്പെടെ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വയനാടിന് അർഹമായ നീതി നടപ്പാക്കുക,
പ്രത്യേക പാക്കേജ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയത്. വയനാട്ടില്‍ കേന്ദ്രസേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചോദിച്ചുള്ള കത്തിനെതിരെയും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ കേന്ദ്ര സമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയ സമീപനത്തോടെ കാണുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Continue Reading

chennai

തമിഴ്‌നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു

Published

on

ചെന്നൈ: മുതിർന്ന കോൺ​ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എംഎൽഎയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ നവംബർ 11-നാണ് ഇളങ്കോവനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്ന് മണപ്പാക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഇളങ്കോവൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ആശുപത്രിയിലെത്തി ഇളങ്കോവൻ്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. മകന്‍ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്.

Continue Reading

Featured

‘ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റുകൊണ്ടല്ല’ ; തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ

Published

on

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ്. ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭർത്താവ് ഭാസ്ക്‌കർ പറഞ്ഞു.പരാതി പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അർജുന്റെ തെറ്റല്ല- ഭാസ്ക്‌കർ പറഞ്ഞു.

ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Featured