‘യാ ഇമാറാത്ത് 2021’ ഗോള്‍ഡന്‍ ജൂബിലി ഗ്രന്ഥത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബായ്: യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി ചിരന്തന പബ്‌ളികേഷന്‍സ് ഈ നാടിനോടുള്ള കൃതാര്‍ത്ഥതയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘യാ ഇമാറാത്ത് 2021’ ഗ്രന്‌ഥോത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ദുബായ് പി.എ വില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പ്രവാസത്തിന്റെ 55 വര്‍ഷം പിന്നിട്ട മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ ഇബ്രാഹിം ഹാജി ‘യാ ഇമാറാത്ത് 2021’ന്റെ ബ്രോഷര്‍ എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജമാദ് ഉസ്മാന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ചിരന്തന സാംസ്‌കാരിക വേദി ചെയര്‍മാന്‍ പുന്നക്കന്‍ മുഹമ്മദലി, ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍,സി.പി.ജലീൽ, ടി.പി.അശറഫ്, സാദിഖ് എരമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യയിലെയും യുഎഇയിലെയും സാഹിത്യ, മാധ്യമ, സാംസ്‌കാരിക, വ്യാവസായിക രംഗങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖരുടെ കുറിപ്പുകളും അര നൂറ്റാണ്ടു കാലം യുഎഇയുടെ മണ്ണില്‍ പ്രവര്‍ത്തിച്ച് മുന്നേറിയ പ്രശസ്തരുടെ അനുഭവങ്ങളും സഹസ്രാബ്ദം പിന്നിട്ട ഇന്ത്യാ-യുഎഇ ബന്ധത്തിന്റെ സദ്ഫലങ്ങള്‍ അനുസ്മരിച്ചു കൊണ്ടുള്ള ഭരണാധികാരികളുടെയും നയതന്ത്രജ്ഞരുടെയും കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു റഫറന്‍സ് ഗ്രന്ഥമാണിത്. ഇമാറാത്തിന്റെ ചരിത്രം, വളര്‍ച്ച, വികസനം, നേട്ടങ്ങള്‍, മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പ്രത്യേകം പ്രതിപാദ്യമായിരിക്കും. യുഎഇ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ‘യാ ഇമാറാത്ത് 2021’ പ്രകാശനം ചെയ്യും. സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 

Related posts

Leave a Comment