മോഹന്‍ലിലിന്‍റെ കാറിനു പ്രവേശനം, ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാര്‍ക്കെതിരേ നടപടി

ഗുരുവായൂര്‍ മെഗാസ്റ്റാര്‍ മോഹന്‍ ലാലിന്‍റെ കാര്‍ ക്ഷേത്രനടയിലേക്ക് കടത്തിവിട്ടതിനെതിരേ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇവരെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്ചു. കഴിഞ്ഞ ദിവസമാണ് മോഹന്‍ ലാലും ‌ക്ഷേത്ര ഭരണ സമിതിയിലെ ഏതാനും ചിലരും ദര്‍ശനത്തിനെത്തിയത്. സാധാരണ ഗോപുരത്തിനു വെളിയില്‍ വലിയ നടപ്പന്തലിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ഇവിടെ സ്റ്റീല്‍ വേലി കെട്ടി വാഹനങ്ങളെ തടഞ്ഞിട്ടുമുണ്ട്. പ്രത്യേക അനുമതിയുള്ള വിവിഐപികള്‍ക്കു വേണ്ടി പൊലീസ് ശുപാര്‍ശയുള്ളപ്പോള്‍ മാത്രമാണ് ഇതിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുക.

എന്നാല്‍ മോഹന്‍ലാലിന്‍റെ വാഹനത്തിന് അത്തരം അനുമതിയൊന്നും ലഭിച്ചിരുന്നില്ല. പിന്നെങ്ങനെയാണ് കാര്‍ അകത്തേക്കു കടത്തിവിട്ടതെന്നെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ബിജു പ്രഭാകര്‍ ആരായുന്നത്. ക്ഷേത്ര ഭരണസമിതിയിലെ മൂന്നു പേര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ എത്തിയതെന്നും ഇവരുടെ മൗനാനുവാദത്തോടെയാണ് വേലി മാറ്റി കാര്‍ കടത്തിവിട്ടതെന്നുമാണ് ജീവനക്കാരുടെ മറുപടി.

Related posts

Leave a Comment