കോവിഡ് മാനദണ്ഡപ്രകാരം ഫോൺ നമ്പർ എഴുതി ; വീട്ടമ്മ വെട്ടിലായി

കോട്ടയം : കോവിഡ് മാനദണ്ഡപ്രകാരം സന്ദർശകർ ഫോൺനമ്പർ എഴുതണമെന്ന നിർദ്ദേശം അനുസരിച്ച് നമ്പറും വിവരങ്ങളും പങ്കു വച്ചതാണ് വീട്ടമ്മ. എന്നാൽ എഴുതി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫോൺ വിളി വന്നു. കോട്ടയം നഗരസഭയുടെ കുമരനെല്ലൂർ മേഖലാ ഓഫീസിൽ നിന്നാണ് നമ്പർ നഷ്ടപ്പെട്ടത്. ബാങ്ക് നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് വിളി തുടങ്ങിയത്. പിന്നീട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭർത്താവ് മരിച്ചതാണെന്ന് അറിഞ്ഞതോടെ വിളി നിരന്തരമായി. സംഭാഷണശൈലി മാറിയതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസിന്റെ ഇടപെടൽ വന്നതിനെ തുടർന്ന് ഫോൺ നമ്പർ ഓഫ് ആയി.

Related posts

Leave a Comment