Connect with us
48 birthday
top banner (1)

Featured

വായ്പ എഴുതിത്തള്ളൽ പ്രചാരം വ്യാജം: റിസർവ് ബാങ്ക്

Avatar

Published

on

മുംബൈ: ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്‍പകൾ എഴുതിത്തള്ളുമെന്ന് കാണിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന പരസ്യത്തിനെതിരെയാണ് റിസർവ് ബാങ്ക്. ലോണെടുത്തവരെ പ്രലോഭിപ്പിക്കാൻ ലക്ഷ്യമിട്ട് വായ്പകൾ എഴുതിത്തള്ളുമെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടതായി റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആളുകളെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അച്ചടി മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത്തരം നിരവധി പ്രചരണ പരിപാടികൾ ഇത്തരം തട്ടിപ്പുകാർ നടത്തിവരുന്നതായി മനസിലാക്കിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് അറിയിപ്പിൽ പറയുന്നു. ലോൺ എഴുതിത്തള്ളാനും അതിന് ശേഷം ലോണുകൾ എഴുതിത്തള്ളിയെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റുകൾ നൽകാനും ഇത്തരം ഏജൻസികൾ ഉപഭോക്താക്കളുടെ കൈയിൽ നിന്ന് സർവീസ് ചാർജ് എന്ന പേരിൽ പണം വാങ്ങുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പണം തട്ടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. യാതൊരു അധികാരവുമില്ലാതെയാണ് ഇത്തരം വ്യാജ സ്ഥാപനങ്ങൾ വായ്പകൾ എഴുതിത്തള്ളിയെന്ന സർട്ടിഫിക്കറ്റുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. അത്തരത്തിലൊരു നീക്കവും നടക്കുന്നില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കബളിക്കപ്പെട്ട് വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ വായ്പക്കാർക്കു തന്നെയാകും പ്രത്യാഘാതമുണ്ടാവുക എന്നും അറിയിപ്പിൽ പറയുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പിജി ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍

Published

on

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാന്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ടമാര്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

Advertisement
inner ad

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Advertisement
inner ad
Continue Reading

Featured

എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ: കെ സുധാകരൻ

Published

on

കൊച്ചി: ബിജെപിയുടെ ഔദാര്യത്തിലാണ് എൽഡിഎഫ് സർക്കാർ ഇവിടെ നിലനിൽക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി. എപ്പോഴെങ്കിലും കേന്ദ്രസർക്കാർ ഒരില അനക്കിയിരുന്നെങ്കിൽ ഈ സർക്കാർ താഴെ വീഴുമായിരുന്നു. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും കേസ് ഒന്നും പിണറായിയുടെ പേരിൽ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കാലങ്ങളോളം ജയിലിൽ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരറ്റവും മുഖ്യമന്ത്രിയിലേക്ക് അപ്പോഴും എത്തിയില്ല. ഈ സംരക്ഷണങ്ങൾക്കുള്ള പ്രത്യുപകാരം ആണ് മുഖ്യമന്ത്രിയിൽ നിന്നും സംഘപരിവാറിന് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മുഖ്യമന്ത്രി ഇപ്പോൾ കേരളം ഭരിക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ തന്നെയാണെന്നും സുധാകരൻ പറഞ്ഞു.

Continue Reading

Featured

എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കും: അലോഷ്യസ് സേവ്യർ

Published

on

എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ് എഫ് ഐ ഗുണ്ടായിസം പ്രതിഷേധാർഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന “സർഗ്ഗ”കൾച്ചറൽ പരിപാടിക്കിടെയാണ് എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് ആശിഷ്, വൈസ് പ്രസിഡൻ്റ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെ അക്രമപരമ്പര അഴിച്ചുവിട്ടത്.

യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഹുസൈനുൽ ജുനൈസിന് ക്രൂരമായി പരിക്കേറ്റു. യൂണിറ്റ് പ്രസിഡൻ്റ് ലസീഖ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരെയും മർദ്ദിച്ചു. നേരത്തെ എസ് എഫ് ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കെ എസ് യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured