വിശിഷ്ടാംഗത്വം ലഭിച്ച സാഹിത്യകാരൻ സേതുവിനെ പ്രതിപക്ഷ നേതാവ് അനുമോദിച്ചു

കടുങ്ങല്ലൂർ: കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച സാഹിത്യകാരൻ സേതുവിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വസതിയിലെത്തി അനുമോദിച്ചു.രാവിലെ സേതുവിൻ്റെ വസതിയിലെത്തിയ പ്രതിപക്ഷ നേതാവ് സേതുവിന് ഓണാശംസകൾ നേർന്ന് ഓണക്കോടിയും നൽകി.സേതുവിനെ പോലുള്ള എഴുത്തുകാർക്ക് വർഷങ്ങൾക്ക് മുൻപെ വിശിഷ്ടാംഗത്വം നൽകേണ്ടതാണന്ന് സതീശൻ അഭിപ്രായപെട്ടു.

Related posts

Leave a Comment