Connect with us
,KIJU

Featured

അന്വേഷണം അട്ടിമറിക്കാൻ മന്ത്രിയുടെ ശ്രമം, ​ഗുസ്തിതാരങ്ങൾ സമരം കടുപ്പിക്കുന്നു

Avatar

Published

on

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രി അനുരാഗ് താക്കർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഗുസ്തി താരങ്ങൾ. പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു.
അതേസമയം ബ്രിജ് ഭൂഷണെതിരായ കേസിൽ ദില്ലി പൊലീസും ഒളിച്ചു കളിക്കുന്നു. അവർ ഇതുവരെയും പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ബ്രിജ് ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്. ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങൾ തള്ളി. 2012 ൽ ലക്നൗ ക്യാമ്പിലെ അതിക്രമ പരാതി പൊലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ദില്ലി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ. താരങ്ങൾക്ക് പിന്തുണ അറിയിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ജന്തർ മന്തറിൽ എത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ച താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു രാജ്യവ്യാപക പ്രതിഷേധം നടത്തും. അതേസമയം സമരം ചെയ്യുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉൾപ്പെടെയുള്ള വാദങ്ങൾ ഉന്നയിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ ശ്രമം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രാഷ്ട്രം മഹാത്മജിയുടെ സ്മരണയിൽ

Published

on

രാജ്യമിന്ന് രാഷ്‌ട്രപിതാവിനെ സ്മരിക്കുന്നു. ​ഗാന്ധിജയന്തി ദിനമായ ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി. കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ തുടങ്ങിയവർ രാജ്ഘട്ടിലെ ​ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. സർവ മത പ്രാർഥനയിലും പങ്കു കൊണ്ടു. രാജ്യത്ത് എല്ലായിടത്തും രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു.

Continue Reading

Featured

ഏഷ്യൻ ഗെയിംസ്: മലയാളി താരം ശ്രീശങ്കറിന് ചരിത്ര നേട്ടം

Published

on

ഹാങ്ചോ: ഏഷൻ ഗെയിംസ് പുരുഷൻമാരുടെ ലോങ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്. 1978ന് ശേഷം ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ ആദ്യമായാണ് ഇന്ത്യൻ താരം വെള്ളി നേടുന്നത്.

Continue Reading

Featured

അവിനാഷ് സാംബ്ലെക്കും തജീന്ദര്‍പാലിനും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ മുന്നേറി ഇന്ത്യ

Published

on

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ മുന്നേറി ഇന്ത്യ. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാംബ്ലെക്ക് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സാംബ്ലെ സ്വര്‍ണം നേടിയത്. ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും ഇന്ത്യക്കായി സ്വര്‍ണം നേടി. 20.36 മീറ്റര്‍ ദൂരം താണ്ടിയാണ് തജീന്ദര്‍പാല്‍ സിംഗ് സ്വര്‍ണം നേടിയത്.

ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 14 ആയി. 16 വെള്ളി, 16 വെങ്കലം ഉള്‍പ്പെടെ 45 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്

Advertisement
inner ad
Continue Reading

Featured