Connect with us
inner ad

Global

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്ട്രേലിയക്ക്; ഓവലിൽ ഇന്ത്യയെ 209 റൺസിന് പരാജയപ്പെടുത്തി

Avatar

Published

on

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം ഇതോടെ ഓസ്ട്രേലിയ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം ഫൈനലിൽ ആണ് ടീം ഇന്ത്യ പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യ ഇത്തവണ ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. . സ്കോര്‍: ഓസ്‌ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).

രണ്ടാം ഇന്നിംഗ്‌സില്‍ 270/8 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്‌ത് ഓസ്ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. 60 പന്തില്‍ 44 റണ്‍സുമായി വിരാട് കോലിയും 59 ബോളില്‍ 20 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍(19 പന്തില്‍ 18), രോഹിത് ശര്‍മ്മ(60 പന്തില്‍ 43), മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(47 പന്തില്‍ 27) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നാലാം ദിനം നഷ്‌ടമായിരുന്നു. അഞ്ചാം ദിനത്തിലെ ആദ്യ സെഷന്‍ തന്നെ ടീം ഇന്ത്യക്ക് തിരിച്ചടികളുടേതായി. 78 പന്തില്‍ ഏഴ് ഫോറുകളോടെ 49 റണ്‍സെടുത്ത് നില്‍ക്കേ വിരാട് കോലിയെ സ്കോട്ട് ബോളണ്ട് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കൈകളില്‍ എത്തിച്ചു. ഒരു പന്തിന്‍റെ ഇടവേളയില്‍ രവീന്ദ്ര ജഡേജയെ ബോളണ്ട് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലാക്കി. രണ്ട് പന്ത് നേരിട്ട ജഡ്ഡുവിന് അക്കൗണ്ട് തുറക്കാനായില്ല.ഇതിന് ശേഷം ശ്രീകര്‍ ഭരതിനെ കൂട്ടുപിടിച്ച് അജിങ്ക്യ രഹാനെ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്ത് കെണിയൊരുക്കി. 108 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 46 റണ്‍സ് നേടിയ രഹാനെയെ ക്യാരി പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഷര്‍ദ്ദുല്‍ താക്കൂറിനെ(5 പന്തില്‍ 0) എല്‍ബിയില്‍ തളച്ച് നേഥന്‍ ലിയോണ്‍ ഇന്ത്യക്ക് ഏഴാം പ്രഹരം നല്‍കി. വീണ്ടും പന്തെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് ഉഗ്രന്‍ ബൗണ്‍സറില്‍ ഉമേഷ് യാദവിനെ(12 പന്തില്‍ 1) പറഞ്ഞയച്ചു. ലിയോണിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്(41 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായപ്പോള്‍ അവസാനക്കാരന്‍ മുഹമ്മദ് സിറാജിനെ(6 പന്തില്‍ 1) ബോളണ്ട് ക്യാച്ചില്‍ പറഞ്ഞയച്ചതോടെ ഓവലില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. നേരത്തെ, ഓസ്‌ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kuwait

കേരളം പ്രസ്ക്ലബ് അംഗങ്ങൾ പുത്തലത്ത് ദിനേശനുമായി കൂടിക്കാഴ്ച നടത്തി !

Published

on


കുവൈറ്റ് സിറ്റി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥംകുവൈത്തില്‍ എത്തിയ ദേശാഭിമാനി ചീഫ് എഡിറ്റർ ശ്രീ പുത്തലത്ത് ദിനേശനുമായി കേരള പ്രസ്സ് ക്ലബ് കുവൈത്ത് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. മംഗഫ് കലാ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയിൽ പ്രസ് ക്ലബ് ഭാരവാഹികളായ സലിം കോട്ടയിൽ , കെ ശ്രീജിത്ത് എന്നിവർക്ക് പുറമെ, ടി വി ഹിക് മത്, അസ്‌ലം , കൃഷ്ണൻ കടലുണ്ടി, ഷാജഹാൻ , മുനീർ പെരുമുഖം, രഘു പേരാമ്പ്ര തുടങ്ങി മലയാളി മാധ്യമ പ്രവർത്തകര്‍ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വാര്‍ത്താ വിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് ലോകത്ത് സംഭവിക്കുന്നത്. നവ മാധ്യമങ്ങളുടെ നന്മയും തിന്മയും നാം തിരിച്ചറിയണം. തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുമൊക്കെ ആധുനിക സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയാണ്. ഇതില്‍ നിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികള്‍ ചേർന്ന് പ്രസ്സ് ക്ലബിന്‍റെ ഉപഹാരം പുത്തലത്ത് ദിനേശന് കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ സമ്മർ ഫാഷൻ സ്പെഷ്യൽസ് – 2024 ആരംഭിച്ചു!

Published

on


കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾ കാത്തിരിക്കുന്ന സമ്മർ ഫാഷൻ സ്‌പെഷ്യൽസ് – 2024 മെയ് കഴിഞ്ഞ ദിവസം ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ലുലു മാനേജ്‌മെൻ്റിനൊപ്പം ഫാഷനിസ്റ്റുകളും വ്‌ളോഗർമാരും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഇതോടെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ് കളിലും ജൂൺ 15 മുതൽ 21ദിവസം നീണ്ടു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ ആവേശകരമായ വില കിഴിവുകളിൽ ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റൻ, കോർട്ടിജിയാനി, ടോം സ്മിത്ത്, ഡിബാക്കേഴ്‌സ്, മാർക്കോ ഡൊണാറ്റെലി, ജോൺ ലൂയിസ്, റിയോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ സെലക്ഷനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാം 20 ശതമാനം മുതൽ 70 ശതമാനം വരെ വില കുറവ് അനുവദിച്ചിട്ടുണ്ട്. ജനപ്രിയ ഫാഷൻ ബ്ലോഗർമാരെയും വസ്ത്ര പ്രിയരെയും ഉൾപ്പെടുത്തി, ഇവൻ്റ് അലങ്കരിക്കുകയും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങൾ പരീക്ഷിക്കുന്നതിന് അവസരം നല്കുകയുമുണ്ടായി. കുട്ടികളുടെ വസ്ത്രങ്ങളിലെ ഏറ്റവും പുതിയ വേനൽക്കാല ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും നടന്നു. ഫാഷൻ ഷോയിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുകയുണ്ടായി.

Continue Reading

Kuwait

Published

on

അബ്ബാസിയ, കുവൈറ്റ് : ‘പിസ്സ ഇന്ൻ’ അമേരിക്കൻ ഫ്രാഞ്ചൈസിയൂടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഇന്നലെ അബ്ബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പുതിയതായി തുറന്ന ഫുഡ് കോർട്ടിൽ ഉത്ഘടനം ചെയ്യപ്പെട്ടു. ‘രാജ ഗ്രൂപ്പ്’ എം ഡി ശ്രീ രോഹിത് ജി. മിർചന്ദാനിയും ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീറും ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചടങ്ങിൽ ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗ്രാൻഡ് ഹൈപ്പർ ന്റെ ഉന്നത ഉദ്യഗസ്ഥരും ജലീബ് ബ്രാഞ്ച് മാനേജർ അടക്കമുള്ളവരും കൂടാതെ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . ഗ്രാൻഡ് ഹൈപ്പറുമായി ചേർന്ന് നടത്തുന്ന ഈ സംരഭമത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി ഔട്ട്ലെറ്റ് തുറക്കാനും ഉള്ള പദ്ധതി നടപ്പിലാകും എന്ന്‌ ‘രാജ ഗ്രൂപ്പ്‌’ സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു.

Continue Reading

Featured