ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച്‌ ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2021-23) പോയിന്റ് പട്ടികയില്‍ ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള 14 പോയിന്റാണ് ഇന്ത്യയ്ക്ക് കരുത്തായത്. 58.33 ആണ് ഇന്ത്യയുടെ പോയിന്റ് ശരാശരി. ട്രെന്‍ഡ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്സിലെ രണ്ടാം കളി ഇന്ത്യ വിജയിച്ചിരുന്നു. 12 പോയിന്റുമായി പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാമതുള്ളത്. മഴ മുടക്കിയ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും 4 പോയന്റുകളാണ് ലഭിച്ചത്.

Related posts

Leave a Comment