നാളെ (ഒക്ടോ 14) ലോക കാഴ്ച ദിനം ; കണ്ണില്‍ നിന്ന് അമിതമായി വെള്ളം വരുന്നത് മുതല്‍ ആവശ്യത്തിന് കണ്ണുനീരില്ലാത്ത വരള്‍ച്ച വരെയുള്ള പല തരം പ്രശ്‌നങ്ങള്‍ക്കെതിരെ നേത്രരോഗവിദഗ്ധയുടെ മുന്നറിയിപ്പുകള്‍

വരള്‍ച്ച മൂലമുള്ള രോഗലക്ഷണങ്ങളില്‍ നിന്നുള്ള ആശ്വാസത്തിന്, രോഗി സ്‌ക്രീന്‍ സമയം കുറയ്ക്കണം; കൂടാതെ 20-20-20 റൂള്‍ പരിശീലിക്കണം. ഒരു സ്‌ക്രീന്‍ നോക്കി 20 മിനിറ്റ് ചെലവഴിച്ച ശേഷം, രോഗി 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കണം.

കൊച്ചി: കണ്ണുകളിലെ ഘര്‍ഷണം കുറയ്ക്കുന്നതിനും കണ്ണില്‍പ്പെടുന്ന പൊടിപടലങ്ങളും കരടുകളും നീക്കം ചെയ്യുന്നതിനുമുള്ള ലൂബ്രിക്കേഷനായി ഒരു നിശ്ചിത അളവു വരെ കണ്ണുനീര്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും അമിതമായി കണ്ണില്‍ നിന്ന് വെള്ളം വരുന്നതത് രോഗവസ്ഥായണെന്ന് നേത്രരോഗവിദഗ്ധയായ ഡോ. സോണിയ റാണി ജോണ്‍. നാളെ (ഒക്ടോ 14) ആചരിക്കപ്പെടുന്ന ലോക കാഴ്ചദിനത്തിനു മുന്നോടിയായാണ് അഗര്‍വാള്‍സ് കണ്ണാശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റായ ഡോ.  സോണിയ  അമിതമായി കണ്ണില്‍ നിന്ന് വെള്ളം വരുന്ന അവസ്ഥയിലേയ്ക്ക് വിരല്‍ചൂണ്ടുന്നത്. സാധാരണ കരച്ചില്‍ മൂലമല്ലാതെ കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നത് വൈദ്യശാസ്ത്രത്തില്‍ എപ്പിഫോറ എന്നാണ് അറിയപ്പെടുന്നതെന്നും കണ്ണുനീര്‍ നാസോലാക്രിമല്‍ സിസ്റ്റത്തിലൂടെയല്ലാതെ മുഖത്തേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയാണിതെന്നും ഡോ. സോണിയ റാണി ചൂണ്ടിക്കാണിക്കുന്നു. അമിതമായ കണ്ണുനീര്‍ പ്രവാഹത്തിനുള്ള പ്രധാന കാരണങ്ങള്‍ കണ്ണുനീരിന്റെ അമിത ഉല്‍പാദനവും അടഞ്ഞ കണ്ണുനീര്‍ നാളിയുമാണ്. വിശേഷിച്ചും കുഞ്ഞുങ്ങളില്‍ ഇതിനുള്ള ഏറ്റവും സാധാരണമായ കാരണം നാളികള്‍ അടയുന്നതാണ്, ഡോ. റാണി പറയുന്നു. ചിലര്‍ അവികസിതമായ നാളികളുമായാണ് ജനിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ നാളി പൂര്‍ണ്ണമായി വികസിക്കുമ്പോള്‍ ഈ പ്രശ്നം മാറും. കണ്ണുനീര്‍നാളി ചുരുങ്ങുകയോ തടസപ്പെടുകയോ ചെയ്താല്‍ അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്, തത്ഫലമായി കണ്ണുനീര്‍ സഞ്ചിയില്‍ കണ്ണുനീര്‍ കെട്ടിനില്‍ക്കുന്നു. മുതിര്‍ന്നവരിലും മുതിര്‍ന്ന കുട്ടികളിലും, ഏറ്റവും സാധാരണമായി കാണുന്ന കാരണം അമിതമായ കണ്ണുനീര്‍ ഉല്‍പാദനമാണ്.

ഒരു അന്യപദാര്‍ത്ഥം കണ്ണില്‍പ്പോയാല്‍ ആദ്യം അന്തരീക്ഷ ഊഷ്മാവിലുള്ള ശുദ്ധമായ വെള്ളം കൊണ്ട് കണ്ണ് കഴുകണം. കണ്ണ് തിരുമ്മരുത്. എന്നിട്ടും കണ്ണില്‍ നിന്ന് ഈ വസ്തു പോയിട്ടില്ല എന്ന തോന്നല്‍ നില്‍ക്കുകയാണെങ്കില്‍ ഉടനെ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണം. ഇത് നീക്കംചെയ്യാന്‍ ആന്റിബയോട്ടിക് ഡ്രോപ്‌സും ലൂബ്രിക്കേഷന്‍ ലഭിക്കാനായി കൃത്രിമ കണ്ണുനീരും,നല്‍കുന്നു. അതേസമയം ഒരു രാസപദാര്‍ത്ഥമാണ് കണ്ണില്‍ പോയതെങ്കില്‍ ആദ്യം തന്നെ കണ്ണ് ധാരാളം ശുദ്ധജലത്തില്‍ കഴുകണം, രോഗിയെ ഉടന്‍ തന്നെ ഒരു നേത്രരോഗവിദഗ്ദ്ധന്റെ അടുത്തെത്തിക്കണം. ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണം മൂലം ഉണ്ടാകുന്നതാണ് അലര്‍ജിക് കണ്‍ജങ്ക്റ്റിവിറ്റിസ് അഥവാ ചെങ്കണ്ണ്. ഇത് കണ്ണുനീരൊലിക്കല്‍, ചൊറിച്ചില്‍, ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍, കണ്ണുകള്‍ തിരുമ്മല്‍, കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കല്‍ എന്നിവ ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍. അണുബാധമൂലമുള്ള കണ്‍ജങ്ക്റ്റിവിറ്റിസിന്റെ കാര്യത്തില്‍, ചുവപ്പ്, വേദന, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, കണ്‍പോളകള്‍ തമ്മില്‍ ഒട്ടിപ്പിടിക്കല്‍, കണ്ണില്‍ നിന്ന് സ്രവം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ചികിത്സ ഇല്ലെങ്കിലും അണുബാധ സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണവിധേയമാകുമെന്നും ഡോ.  സോണിയ  പറഞ്ഞു.

കണ്ണുനീര്‍ ഉല്‍പാദിപ്പിക്കാത്ത വരണ്ട കണ്ണുകളാണ് മറ്റൊരു സാധാരണ പ്രതിഭാസം. കണ്ണുനീര്‍ വളരെ വേഗത്തില്‍ വരണ്ടുപോകുന്നു, വെള്ളത്തിന്റെയും ശ്ലേഷ്മത്തിന്റെയും ശരിയായ ബാലന്‍സ് ഇല്ല, കാറ്റുള്ള അവസ്ഥ, അല്ലെങ്കില്‍ എയര്‍ കണ്ടീഷണറുടെ വായു നേരിട്ട് കണ്ണിലേക്ക് അടിക്കുക, വാര്‍ദ്ധക്യം, ചില അസുഖങ്ങള്‍ (തൈറോയ്ഡ് നേത്രരോഗം, വിട്ടുമാറാത്ത സൈനസ് അണുബാധ, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ജോഗ്രന്‍സ് സിന്‍ഡ്രോം, എസ് എല്‍ ഇ) തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഒരു വ്യക്തിക്ക് കണ്ണുകള്‍ വരണ്ടതായി അനുഭവപ്പെടാം. അതിനാല്‍, കൂടുതല്‍ കണ്ണുനീര്‍ ഉത്പാദിപ്പിച്ചുകൊണ്ട് കണ്ണ് പ്രതികരിക്കുന്നു.നകണ്‍പോളയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ കണ്ണുനീരിനു കാരണമാകാം. കണ്‍പോളകളുടെ അരികുകള്‍ മടങ്ങുക, കണ്‍പോളയുടെ അരികുകള്‍ പുറത്തേക്ക് തിരിയുക, അല്ലെങ്കില്‍ കണ്‍പോളകള്‍ അപൂര്‍ണ്ണമായി അടയുക തുടങ്ങിയവ ഇതില്‍പ്പെടുന്നു. വേദനയില്ലാതെ, വിട്ടുമാറാത്ത കണ്‍കുരുവിനെ വിശേഷിപ്പിക്കുന്ന പദമാണ് കലാസിയോണ്‍. ചൂടു വച്ചതുകൊണ്ടോ മരുന്നുകൊണ്ടോ ഇത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, ശസ്ത്രക്രിയ ആസൂത്രണം ചെയ്യേണ്ടി വരും. അതില്‍ ഒരു ചെറിയ മുറിവുണ്ടാക്കി ഉള്ളിലുള്ള പഴുപ്പ് നീക്കം ചെയ്യുന്നതാണിത്.

വരള്‍ച്ച മൂലമുള്ള രോഗലക്ഷണങ്ങളില്‍ നിന്നുള്ള ആശ്വാസത്തിന്, രോഗി സ്‌ക്രീന്‍ സമയം കുറയ്ക്കണം, ആന്റി റിഫ്ലക്ടീവ് കോട്ടിംഗ് ഉള്ള ഗ്ലാസുകള്‍, ബ്ലൂ ലൈറ്റ് ഫില്‍റ്റര്‍ എന്നിവ ഉപയോഗിക്കുകയുമാവാം. കൂടാതെ 20-20-20 റൂള്‍ പരിശീലിക്കണം. ഒരു സ്‌ക്രീന്‍ നോക്കി 20 മിനിറ്റ് ചെലവഴിച്ച ശേഷം, രോഗി 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കണം. വാം കംപ്രസ്സുകളും സഹായിക്കും. അതേസമയം, വരള്‍ച്ചയുടെ തോത് അനുസരിച്ച്, കൃത്രിമ കണ്ണുനീരും ജെല്ലുകളും പുരട്ടുകയും ചെയ്യാം. കടുത്ത വരള്‍ച്ചയുണ്ടെങ്കില്‍, തടസപ്പെട്ട ഗ്രന്ഥികള്‍ തുറക്കാന്‍ ഐ ആര്‍ പി എല്‍ ( ഇന്റന്‍സ് റെഗുലേറ്റഡ് പള്‍സ് ലൈറ്റ് തെറാപ്പി) പോലുള്ള പുതിയ രീതികള്‍ ശ്രമിക്കാവുന്നതാണ്.

കണ്ണുനീര്‍ നാളിയിലെ പരിക്കോ തടസ്സമോ കടുത്ത കണ്ണുനീരൊലിപ്പിനു കാരണമാകും, ഇതിന് ശസ്ത്രക്രിയ ആവശ്യമാണ്. കൂടാതെ, ലാക്രിമല്‍ ഗ്രന്ഥിയിലോ അല്ലെങ്കില്‍ പാരാനാസല്‍ സൈനസുകളിലോ ഉണ്ടാകുന്ന ട്യൂമറുകള്‍, ചിലപ്പോള്‍ മാരകമായതോ അര്‍ബുദ ബാധയുള്ളതോ ആയവ ആകാം. ഇവ മൂലവും കണ്ണില്‍ കടുത്ത വരള്‍ച്ച ഉണ്ടായേക്കാം, ഇതിന് ശസ്ത്രക്രിയ ആവശ്യമാണ്.” ഡോ.  സോണിയ   ചൂണ്ടി ക്കാണിക്കുന്നു.

Related posts

Leave a Comment