Connect with us
inner ad

Health

ലോക ഹൃദയ ദിനം: സൈക്ലത്തോൺ നടത്തി മെഡിട്രീന

Avatar

Published

on

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കൊല്ലം മെഡിട്രീന ആശുപത്രിയിൽ വിപുലമായ പരിപാടികൾ നടന്നു. രാവിലെ കൊല്ലം ആശ്രാമം മൈതാനത്തു നിന്നും ആരംഭിച്ച സൈക്ലത്തോൺ കൊല്ലം ജില്ലാ കലക്‌ടർ അഫ്‌സാന പർവീൺ ഉദ്‌ഘാടനം ചെയ്തു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ മനു ഹൃദയ ദിന സന്ദേശം നൽകി. വിവിധ സൈക്കിൾ ക്ളബ്ബുകളുടെ സഹകരണത്തോടെ നടന്ന സൈക്ലത്തോൺ കൊല്ലം അയത്തിൽ മെഡിട്രീന ആശുപത്രി അങ്കണത്തിലാണ് സമാപിച്ചത്. ഹൃദയ ദിനത്തിൻ്റെ ഭാഗമായി ഒരാഴ്ച്ച നീണ്ടു നിന്ന സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പ് നൂറു കണക്കിന് രോഗികൾക്ക് പ്രയോജനകരമായി. രാജ്യാന്തര തലത്തിൽ പ്രശസ്തനായ ഇൻറ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാറാണ് മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ സാരഥി. നാഷണൽ ഇൻറ്റർവൻഷണൽ കൗൺസിലിൻ്റെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. രാജ്യത്തെ അതിസങ്കീർണ്ണ ബലൂൺ ശസ്ത്രക്രിയാ രംഗത്ത് ഒന്നാം സ്ഥാനത്താണ് മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ്. ആശുപത്രി സൂപ്രണ്ട് ഡോ എലിസബത്ത് ജോൺ സക്കറിയ, സി ഓ ഓ രജിത് രാജൻ, മറ്റു ഡോക്ടർമാർ, ജീവനക്കാർ എന്നിവർ മെഡിട്രീന ആശുപത്രി ഹൃദയ ദിന പരിപാടികളിൽ പങ്കാളികളായി. സൈക്ലത്തോൺ ഭാഗമായ ക്ലബ്ബ് അംഗങ്ങൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും, മെഡലും വിതരണം ചെയ്തു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Health

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി

Published

on

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തി രണ്ടുകാരൻ മരണത്തിന് കീഴടങ്ങി. മസാച്ചുസെറ്റ്സ് സ്വദേശിയായ റിച്ചാർഡ് റിക്ക് സ്ലേമാൻ ഇക്കഴിഞ്ഞ മാർച്ചിലാണ് വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്. ലോകത്ത് ആദ്യമായി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് മരണം.

പ്രശസ്തമായ മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അവയമാറ്റം നടത്തി ആഴ്ചകൾക്ക് ശേഷം ശസ്ത്രക്രിയ വിജയമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചതോടെ റിച്ചാഡ് ഡിക്ക് സ്ലേമാൻ വാർത്തകളിൽ ഇടം നേടി. കടുത്ത പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉണ്ടായിരുന്ന സ്ലേമാന് 2018ൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എന്നാൽ 5 വർഷത്തിന് ശേഷം വൃക്കയുടെ പ്രവർത്തനം നിലച്ചു. മാർച്ച് 16നായിരുന്നു അപൂർവശസ്ത്രക്രിയ നടന്നത്. വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എംജിഎച്ച് അധികൃതർ അറിയിച്ചു. പന്നിയിൽ നിന്ന് അവയവങ്ങൾ മാറ്റിവക്കാൻ മുൻപ് പല തവണ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് ആരോഗ്യമന്ത്രി ; വി ഡി സതീശൻ

Published

on

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ അനിതക്കെതിരായ നടപടിയിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് മന്ത്രി വീണയെന്നും വി ഡി സതീശൻ.

ഐസിയു പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമം നടന്നപ്പോൾ രക്ഷിക്കാൻ ശ്രമിച്ചയാളുടെ പേര് പുറത്തു പറഞ്ഞതിനാണ് അനിതയെ സ്ഥലം മാറ്റിയത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടു പോലും ഇനിയൊരു നിയമനം നൽകില്ലായെന്നും കോടതിയിൽ അപ്പീൽ പോകുമെന്നും പറയാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ല. അനിതക്ക് തെറ്റ് സംഭവിച്ചുവെന്ന് പറയുന്ന മന്ത്രി അവർ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും ഐസിയുവിൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചവന്റെ കൂടെയാണ് ഈ സർക്കാരെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Health

19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ്. 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂര്‍ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂര്‍ 1,44,674, കാസര്‍ഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

Continue Reading

Featured