ലോക കേഡറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിലെ നേട്ടം ഒളിമ്പിക്സിലേതാക്കി റവന്യൂ മന്ത്രി ; ട്രോൾ കമന്റുകൾ നിറഞ്ഞതോടെ പോസ്റ്റ്‌ മുക്കി

കൊച്ചി : ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രിയ മാലിക് സ്വർണമെഡൽ കരസ്ഥമാക്കിയിരിക്കുന്നു. എന്നാൽ ഈ നേട്ടത്തെ ഒളിമ്പിക്സിലെ നേട്ടമായി ചിത്രീകരിച്ച് ട്രോളന്മാമാരുടെ ഇരയായി മാറിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജൻ. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലാണ് ‘ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നേട്ടം ‘ എന്ന തലക്കെട്ടോടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ട്രോളന്മാർ കൈ വെച്ചതോടെ പോസ്റ്റ് മുക്കിയ നിലയിലാണ്.

Related posts

Leave a Comment