ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണം

ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥമാണ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഭക്ഷണ പദാർത്ഥം.
എന്താണ് കാവിയർ? ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ എന്ന് പേരുള്ള ഒരിനം മത്സ്യത്തിന്റെ മുട്ടകളാണ് കാവിയർ. കാസ്പിയൻ, ബ്ലാക്ക് സീ കളിലാണ് സാധാരണയായി ബെലൂഗ മത്സ്യം കണ്ടുവരുന്നത്.
ബെലുഗ മത്സ്യം , അതിന്റെ പരമാവധി പ്രായം നൂറ് വർഷങ്ങൾ വരെ ആണ്. ജീവിതത്തിൽ ഒന്നിലധികം തവണയാണ് ഈ മത്സ്യം മുട്ടയിടാറുള്ളത് , അതിൽ ചിലപ്പോൾ 500,000 മുട്ടകൾ വരെ കാണാറുണ്ട്.
ബെലൂഗ മത്സ്യത്തിന്റെ ശുദ്ധീകരിച്ചതും അല്ലാത്തതുമായ മുട്ടകൾ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു. മറ്റ്‌ കടൽ മീനുകളോട്‌ താരതമ്യപ്പൊടുത്തുബോൾ ബെലുഗയിൽ അടങ്ങിയിരിക്കുന്നത്‌ വലുതും മൃദുവുമായ മുട്ടകളാണ്‌.
പണ്ടുകാലത്തു രാജാക്കന്മാർ മാത്രം കഴിച്ചിരുന്നത് എന്നൊരു വിശേഷണം കൂടിയുണ്ട് കാവിയറിന്.
രൂപഘടനയിലും രുചിയിലും വെണ്ണയോട്‌ സാദൃശ്യമുള്ളതാണ് ബെലുഗ കാവിയർ. സുതാര്യമായ ചെറിയ ചെറിയ മുത്തുകൾ പോലെ ആണ് മീൻ മുട്ട കാണപ്പെടുക. ചാര നിറത്തിലും പർപ്പിൾ നിറത്തിലും കറുപ്പ്‌ നിറത്തിലുമാണ്‌ മൽസ്യ മുട്ടകൾ കാണാൻ കഴിയുക. ഇവ മുട്ടകൾ ഇടുന്ന കാല താമസം കൊണ്ടായിരിക്കും ഈ മുട്ടകൾക്കു മൂല്യം ഇത്രയധികം വർദ്ധിച്ചത്‌. ഒരു ഔൺസ്‌ കാവിയറിന്‌ 18,000 രൂപ മുതൽ 25,000 രൂപ വരെയാണ്‌ വില വരുന്നത്‌ .
ബെലൂഗ കടൽ മൽസ്യങ്ങളുടെ അപകടകരമായ അവസ്ഥയും കൂടി ആയിരിക്കണം കാവിയറിനെ ഇത്രമാത്രം ചിലവു കൂട്ടിയ ഭക്ഷണപദാർഥമാക്കി മാറ്റിയത്‌.കാരണം ഇവയുടെ മുട്ടകൾക്കു വേണ്ടി അത്രമാത്രം വേട്ടയാടാപ്പെടുന്ന ഒരു മത്സ്യം കൂടിയാണിത്.
ഇവയുടെ മുട്ടകൾക്ക് വേണ്ടി വലിയ ജലസംഭരണികൾ നിർമിച്ചു ഈ മത്സ്യങ്ങളെ വളർത്തുകയും ചെയ്യുന്നുണ്ട്.
നമ്മുടെ കുരുമുളക്‌ കുല പോലെ കാണപ്പെടുന്ന കേവിയാർ മുട്ടകൾ അത്യന്തം രുചികരവും പോഷകമൂല്യമുള്ളതുമാണ്‌. അത്‌ കൊണ്ട്‌ തന്നെ വളരെ അപൂർവ്വമായി കാണപ്പെടുന്ന ഇത്തരം മത്സ്യങ്ങളുടെ മുട്ടകൾ വിലപ്പിടിപ്പുള്ളതുമാണ്‌. മുട്ടകൾ പച്ചയോടെയും ശുദ്ധീകരിച്ച്‌ വേവിച്ച ശേഷവും കഴിക്കാറുണ്ട്‌.
സ്വദിനു ഒട്ടും കുറവില്ലാത്ത ഈ കവിയർ നമുക്ക് നൽകുന്നത് വിറ്റമിൻ എ, ബി12, ഇ, കാത്സ്യവും സെലെനിയവും ഇരുമ്പും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന്ന് പുറമേ ശരീരത്തിന്ന് ഉന്മേഷവും ഓജസ്സും പകരുന്നു. ഈ മുട്ടകളിൽ കൊളസ്ട്രോളിന്റെയും ഉപ്പിന്റെയും അംശം വളരെക്കൂടുതലാണ്‌. ഒരു ടേബിൾ സ്പൂണിൽ 2.86 ഗ്രാം ഫാറ്റും 240mg സോഡിയവും അടങ്ങിയിട്ടുണ്ട്‌.
ഇറാൻ ആണ് കാവിയർ മത്സ്യത്തിന്റെ ഉദ്പാദനത്തിലും കയറ്റുമതിയിലും മുൻപന്തിയിൽ . ഒരു കാലത്തു അമേരിക്ക പോലുള്ള രാജ്യങ്ങൾ കാവിയറിന്റെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു.

Related posts

Leave a Comment