ജോലിയിലെ സമ്മർദ്ദം മൂന്നിലൊന്നു പേരുടേയും വ്യക്തി ജീവിതത്തെ ബാധിക്കുന്നതായി ഐസിഐസിഐ ലോംബാർഡ് സർവ്വേ

  • ഭാഗികമായി വീട്ടിൽ നിന്നു ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം കോവിഡ് കാലത്ത് ഉയർന്നതായി പഠനം വെളിപ്പെടുത്തുന്നു. ആരോഗ്യ നിലവാരത്തിന്റെ അനുപാതം കോവിഡിനു മുൻപുണ്ടായിരുന്ന 54 ശതമാനത്തിൽ നിന്ന് 34 ശതമാനത്തിലേക്ക് കുറഞ്ഞതായും കാണാം
  • തൊഴിൽദായകർ ആരോഗ്യ-ക്ഷേമ പരിപാടികൾ നടപ്പാക്കണമെന്ന് 89 ശതമാനം പേർ പ്രതീക്ഷിക്കുമ്പോൾ 75 ശതമാനം പേർ മാത്രമേ ഇപ്പോൾ തങ്ങളുടെ തൊഴിൽദായകർ ലഭ്യമാക്കുന്നവയിൽ സംതൃപ്തരായുള്ളു

1st Sept 2021 ക്ഷേമത്തെ കുറിച്ചും അതിന് മാനസികാരോഗ്യവുമായുളള ബന്ധത്തെക്കുറിച്ചും ജനങ്ങൾക്കുള്ള കാഴ്ചപ്പാടിനെ മഹാമാരി പൂർണമായി മാറ്റിയിരിക്കുകയാണെന്നും 86 ശതമാനം പേർ തങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷൂറൻസിന്റെ സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ മഹാമാരിക്കു ശേഷമുള്ള കാലത്ത് ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് ജനങ്ങൾക്കുള്ള താൽപര്യം മനസിലാക്കാനാണ് ഇന്ത്യയിലെ മുൻനിര സ്വകാര്യ ജനറൽ ഇൻഷൂറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാർഡ് സർവ്വേ നടത്തിയത്. കോവിഡിനു ശേഷമുള്ള ലോകത്ത് ആരോഗ്യ-ക്ഷേമ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിലും ആരോഗ്യകരമായി മുന്നോട്ടു പോകുന്നതിലും ഈ ക്രിയാത്മക സമീപനം ദൃശ്യമാണ്. ആരോഗ്യ ഇൻഷൂറൻസ് സംബന്ധിച്ച അവബോധത്തിലും അതിനെ തുടർന്നുള്ള ആവശ്യത്തിലും ഇതു പ്രകടമാണ്.

ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് ഉപഭോക്തൃ സമീപനത്തിൽ മൊത്തത്തിലുള്ള മാറ്റം മനസിലാക്കുന്നതിനായി ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷൂറൻസ് അഖിലേന്ത്യാ തലത്തിൽ വിവിധ മെട്രോകളിലും വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലും ഭാഗികമായോ പൂർണമായോ വീട്ടിൽ നിന്നു ജോലി ചെയ്യുന്ന 1532 പേരെ ഉൾപ്പെടുത്തി സർവ്വേ നടത്തിയിരുന്നു. കൃത്യമായ ദിശയിൽ ഉറങ്ങുന്നതടക്കമുള്ള ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ച് അറിയാമെന്നതാണ് മൂന്നിൽ രണ്ടു പേരിലുമുള്ള പ്രധാന പ്രചോദനമെന്നും സർവ്വേ ചൂണ്ടിക്കാട്ടി.

ജനങ്ങൾക്കിടയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ഉപഭോക്തൃനിര ആരോഗ്യ ഇൻഷൂറൻസിനെ അനാരോഗ്യ വേളയിലെ സാമ്പത്തിക പരിരക്ഷയായി മാത്രമല്ല കാണുന്നതെന്നും തങ്ങളുടെ സമഗ്ര ക്ഷേമത്തിന്റെ പാതയിലെ പങ്കാൡയായാണു കാണുന്നതെന്നും സർവ്വേയിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷൂറൻസ് കമ്പനി

Related posts

Leave a Comment