കെപിസിസി ജനറൽ സെക്രട്ടറിമാർക്കു ചുമതല നൽകി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുടെ ഭാ​ഗമായി ജനറൽ സെക്രട്ടറിമാർ‌ക്കു ചുമതല കൈമാറി. ടി.യു. രാധാകൃഷ്ണനാണ് സംഘടനാ ചുമതല. കെപിസിസി ഓഫീസ് ഭരണ നിർവഹണ ചുമതല ജി.എസ് ബാബുവിനെ ഏല്പിച്ചു. ഓരോ ജില്ലയുടെയും ചുമതല ഇനിപ്പറയുന്നവർക്ക്. എല്ലാവരും ഉടൻ ചുമതലയേൽക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അറിയിച്ചു.
കെ.പി. ശ്രീകുമാർ തിരുവനന്തപുരം
അഡ്വ. പഴകുളം മധു കൊല്ലം
അഡ്വ.എം.എം. നസീർ പത്തനംതിട്ട
‍ഡോ. പ്രതാപ വർമ തമ്പാൻ ആലപ്പുഴ
എം.ജെ. ജോബ് കോട്ടയം
അഡ്വ. ജോസി സെബാസ്റ്റ്യൻ ഇടുക്കി
അഡ്വ.എസ്. അശോകൻ എറണാകുളം
അഡ്വ. കെ.ജയന്ത് തൃശൂർ
അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് പാലക്കാട്
അഡ്വ.പി.എ. സലീം മലപ്പുറം
കെ.കെ. ഏബ്ര​ഹാം കോഴിക്കോട്
അഡ്വ. പി.എം. നിയാസ് വയനാട്
സി. ചന്ദ്രൻ കണ്ണൂർ
അഡ്വ. സോമി സെബാസ്റ്റ്യൻ കാസർ​ഗോഡ്

Related posts

Leave a Comment