കട്ടപ്പന : ചിന്നക്കനാൽ ബി എൽ റാം അപ്പർ സൂര്യനെല്ലി ഫാക്ടറി ഡിവിഷൻ അൻപുരാജ് മകൻ മൈക്കിൾ രാജിന്(29) വാക്കുതർക്കത്തെ തുടർന്ന് വെടിയേറ്റു.
സ്വന്തം തോട്ടത്തിലേക്ക് വളവുമായി പോകുന്നതിനിടയിൽ വഴിയിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കറുപ്പ്ക്കട് വീട്ടിൽ കെ കെ വർഗീസിന്റെ മകൻ ബിജു വർഗീസ് ആണ് യുവാവിന് നേരെ വെടിയുതിർത്തത്. എയർ ഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം.നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെടിയുണ്ട ശാസ്ത്രക്രിയ ചെയ്ത് പുറത്ത് എടുക്കുന്നതിനായി രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ശാന്തൻപാറ പോലീസ് ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തി.
വാക്ക് തർക്കം യുവാവിനു വെടിയേറ്റു
