വണ്ടര്‍ഷെഫിന്റെ ബ്രാന്‍ഡ് അംബാസഡറായി കൃതി സനോണ്‍

കൊച്ചി: ഗൃഹോപകരണ ബ്രാന്‍ഡായ വണ്ടര്‍ഷെഫ് പ്രമുഖ ബോളിവുഡ് താരം കൃതി സനോണിനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. വൈവിധ്യമാര്‍ന്ന ചലച്ചിത്രങ്ങള്‍, ഫിറ്റ്‌നെസ്, ഭക്ഷണപ്രേമം, കുടുംബസ്‌നേഹം തുടങ്ങിയവയുടെ പേരില്‍ അറിയപ്പെടുന്ന ന്യൂജെന്‍ താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കുക വഴി സ്വന്തമായി ജീവിതവിജയം വരിച്ച സ്വതന്ത്രകളായ പുതിയ വനിതകളുടെ കാഴ്ചപ്പാടും ഊര്‍ജവും ആരോഗ്യകരമായ ഭക്ഷണരീതികളുമാണ് ബ്രാന്‍ഡ് മുന്നോട്ടു വെയ്ക്കുന്നതെന്ന് വണ്ടര്‍ഷെഫ് സ്ഥാപകനും എംഡിയുമായ രവി സക്‌സേന പറഞ്ഞു. കൃതിയെപ്പോലെ തന്നെ എന്നും സ്വയം പുതുക്കിക്കൊണ്ടിരിക്കാനും മെച്ചപ്പെട്ട ഉപകരണങ്ങള്‍ വിപണിയിലെത്തിക്കാനും വണ്ടര്‍ഷെഫ് പ്രതിജ്ഞാബദ്ധമാണ്.

ശാരീരികാധ്വാനം കുറവായ ഇക്കാലത്ത് ആരോഗ്യകരമായ ഭക്ഷണം ഏറെ പ്രധാനമായതിനാല്‍ തനിയ്ക്ക് വണ്ടര്‍ഷെഫുമായി എളുപ്പം ബന്ധപ്പെടുത്താനായെന്ന് കൃതി സനോണ്‍ പറഞ്ഞു. ആരോഗ്യകരമായ പാചകം വീട്ടില്‍ത്തന്നെ എളുപ്പമായി നടത്താന്‍ സഹായിക്കുന്നവയാണ് വണ്ടര്‍ഷെഫിന്റെ ഉല്‍പ്പന്നനിരയെന്നും കൃതി പറഞ്ഞു.

രവി സക്‌സേനയും സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറും 2009-ല്‍ തുടക്കമിട്ട വണ്ടര്‍ഷെഫ് അടുക്കളയിലാവശ്യമായ വിവിധ ഗൃഹോപകരണങ്ങളുടെ നിര്‍മാതാവാണ്.

Related posts

Leave a Comment