Connect with us
48 birthday
top banner (1)

Global

വനിതാ ട്വന്റി 20 ലോകകപ്പ് ; ടീമിൽ 2 മലയാളി താരങ്ങൾ, മിന്നു മണി പുറത്ത്

Avatar

Published

on

മുംബൈ: രണ്ടു മലയാളി താരങ്ങളെ ഉൾപ്പെടുത്തി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ആശാ ശോഭന, സജന സജീവൻ എന്നിവരാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിലെ മലയാളികൾ. സൂപ്പർതാരം സ്മൃതി മന്ഥനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇവർ ഉൾപ്പെടുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്നു പേരെ ട്രാവലിങ് റിസർവ് വിഭാഗത്തിലും രണ്ടു പേരെ നോൺ ട്രാവലിങ് റിസർവ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad

വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഒൻപതാം പതിപ്പ് ഇത്തവണ ഒക്ടോബർ മൂന്നു മുതൽ 20 വരെ യുഎഇയിലാണ് നടക്കുന്നത്. ദുബായ്, ഷാർജ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ഓസ്ട്രേലിയ, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയുടെ 15 അംഗ ടീമിലുള്ള യാസ്തിക ശ്രേയങ്ക പാട്ടീൽ, ഭാട്യ എന്നിവരുടെ ലോകകപ്പ് പങ്കാളിത്തം ഫിറ്റ്നസ് തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷമാണ് ബംഗ്ലദേശ് പര്യടനത്തിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി മുപ്പത്തിരണ്ടുകാരി ആശ ശോഭന മാറിയത്. അതേസമയം, വയനാട്ടിൽ നിന്നുള്ള യുവതാരം മിന്നു മണിയെ പരിഗണിക്കാത്തത് കേരളത്തിനു നിരാശയായി. അടുത്തിടെ ഓസ്ട്രേലിയയ്‌ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി മിന്നു മണി തിളങ്ങിയിരുന്നു.

Advertisement
inner ad

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകാർ, അരുദ്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ഡി. ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ

Advertisement
inner ad

ട്രാവലിങ് റിസർവ്സ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), തനൂജ കൻവേർ, സൈമ ഠാക്കോർ

നോൺ ട്രാവലിങ് റിസർവ്സ്: രാഖ്‌വി ബിസ്ത്, പ്രിയ മിശ്ര

Advertisement
inner ad

Kuwait

ഡേ ഫ്രഷ് 25 -മത് ഔട്ട് ലെറ്റ് അബ്ബാസിയയിൽ തുറന്നു !

Published

on

കുവൈറ്റ് സിറ്റി : ഡേ ഫ്രഷ് വെജിറ്റബിൾ ശൃംഖലയുടെ 25 -മത് ഔട്ട് ലെറ്റ് അബ്ബാസിയയിൽ തുറന്നു. അബ്ബാസിയയിൽ ഏറ്റവും ജനത്തിരക്കേറിയ ബ്ലോക്ക് നാളിലെ സ്ട്രീറ്റ് നാലിൽ കൊച്ചിൻ സ്റ്റുഡിയോക്കു സമീപത്താണ് ഡേ ഫ്രഷ് വെജിറ്റബിൾന്റെ 25 – മതുംഅബ്ബാസിയയിലെ ആറാമതുമായ ഔട്ട്ലെറ്റ് ഉദ്‌ഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്. നാട്ടിലെ നിന്നും നേരിട്ട് എത്തിക്കുന്ന വിഷമുക്ത പച്ചക്കറികൾ ആകർഷകമായ നിരക്കിൽ ഡേ ഫ്രഷ് ന്റെ പ്രത്യേകതയാണ്. പച്ചക്കറികൾക്ക് പുറമെ നിലവാരമുള്ള പലവ്യഞ്ജനങ്ങളും ഡേ ഫ്രസ്ന്റെ വിവിധ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.

ഹ്രസ്വ കാലം കൊണ്ട് മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സമൂഹത്തിന്റെയകമാനം വിശ്വാസ്യത നേടി പ്രശസ്തിയിലേക്ക് കുതിക്കുന്ന ‘ഡേ ഫ്രഷ്’ അതിവേഗമുള്ള വളർച്ചയുടെ പാതയിലാണ്. അബ്ബാസിയക്ക് പുറമെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബുഹലീഫ, മംഗഫ്, സാൽമിയ, മഹബൂല, ഫർവാനിയ, റിഗ്ഗയ് എന്നിവിടങ്ങളിലും ഡേഫ്രഷ്ന്റെ നിരവധി ബ്രാഞ്ചുകളുണ്ട്. ഗുണനിലവാരമുള്ള പച്ചക്കറികൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നതിന് ഡേ ഫ്രഷ് പ്രതിജ്ഞാബദ്ധമാണെന്നു സി ഇ ഓ ദിലീപ് കുമാർ വെളിപ്പെടുത്തി.

Advertisement
inner ad
Continue Reading

Kuwait

വിപണിവിപുലീകരണലക്ഷ്യത്തോടെ ഇന്ത്യൻ പ്രതിനിധി സംഘ സന്ദർശനം സാർത്ഥകം !

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഭക്ഷ്യ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി വ്യാപാര പ്രമോഷൻ പരമ്പര കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചു.ഫുഡ് ആൻഡ് ബിവറേജസ് (എഫ് ആൻഡ് ബി) മേഖലയിലെ ബയർ സെല്ലർ മീറ്റ് ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി (ടിപിസിഐ) സഹകരിച്ച് 2024 സെപ്റ്റംബർ 8-ന് കുവൈറ്റിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിൽ സംഘടിപ്പിച്ചതായി വീക്ഷണം ഓൺലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുമായി ചേർന്ന് ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ സെപ്തംബർ 9-ന് ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഒരു ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി എക്സിബിഷൻ ഹാളിൽ 30 പ്രമുഖ ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിച്ചു.

Advertisement
inner ad

ഇന്ത്യൻ ഭക്ഷ്യ-കാർഷിക സംസ്‌കരണ വ്യവസായങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രകടമാക്കുന്ന ഓഫറുകൾ ക്കു പുറമെ മില്ലറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്‌കരണത്തിലും സുസ്ഥിര പാക്കേജിംഗിലും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, ജൈവകൃഷി, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയും എക്‌സ്‌പോയിൽ ഉൾപ്പെട്ടിരുന്നു . ആഗോള ഭക്ഷ്യ വ്യവസായത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും പ്രകടമാവുന്നതായിരുന്നു ഈ പ്രദർശനം. ഇന്ത്യ – കുവൈറ്റ് സഹകരണങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന രണ്ട് പരിപാടികളും കുവൈറ്റിലെ ബഹു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. കെ സി സി ഐ യിലെ ഉദ്ഘാടന ചടങ്ങിൽ കെസിസിഐ അസി. ഡയറക്ടർ ജനറൽ ഇമാദ് അൽ സായിദ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) ഡയറക്ടർ ജനറൽ ഡോ റീം അൽഫുലൈജ് എന്നിവർ പങ്കെടുത്തു. പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, വാണിജ്യ ബാങ്കുകൾ, പത്ര, ഇലക്ട്രോണിക് മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു.

കുവൈറ്റിൽ നിന്നുള്ള പ്രമുഖ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയുമായി സന്ദർശക പ്രതിനിധികൾ ഉൽപ്പാദനക്ഷമമായ ഇടപാടുകാരുമായി മീറ്റിംഗുകളിൽ ഏർപ്പെട്ടു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ (ഐ ബി പി സി ) ഇന്ത്യൻ എംബസിയുമായി സഹകരിച്ച് 2024 സെപ്റ്റംബർ 9 ന് കുവൈറ്റിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഒരു ബിസിനസ് നെറ്റ്‌വർക്കിംഗ് സെഷനും സംഘടിപ്പി ച്ചിരുന്നു. ഇത് ഇന്ത്യൻ കമ്പനികൾക്ക് ഇടപാടുകാരുമായി മീറ്റിംഗുകൾ നടത്താൻ കൂടുതൽ പ്രയോജനകരമായി. സുഗന്ധവ്യഞ്ജനങ്ങൾ, പാൽ, പയർവർഗ്ഗങ്ങൾ, തേയില, കരിമ്പ്, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് ഇന്ത്യ. ആഗോള കയറ്റുമതിയിൽ അരി, പഞ്ചസാര, ഫ്രഷ് പച്ചക്കറികൾ,പഴങ്ങൾ സമുദ്രോത്പന്നങ്ങൾ , സുഗന്ധവ്യഞ്ജനങ്ങൾ, മാംസം, ബസുമതി അരി, കാപ്പി(വറുക്കാത്തത്), ഫ്രോസൺ ചെമ്മീൻ, കൊഞ്ച്, കശുവണ്ടി, പരിപ്പ്, ഉള്ളി മുതലായവ എന്നിവയും ഉൾപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ കുവൈറ്റിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2.0 ബില്യൺ ഡോളർ കവിഞ്ഞു, അതേസമയം ഭക്ഷണം, കാർഷിക കയറ്റുമതി ഏകദേശം 350 മില്യൺ യുഎസ് ഡോളറാണ്. 2022 ൽ 866 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2027 ൽ 1,274 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

Continue Reading

Featured

കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

on

വാഷിങ്ടണ്‍: ഫ്‌ളോറിഡ സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യു.എസിലെ തെക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കുന്ന അധികൃതരുടെ നടപടിയെ പിന്തുണക്കാനാണ് ട്രംപിന്റെ തീരുമാനം.

തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംസ്ഥാനതല ശ്രമങ്ങളെയും ഗവേഷണത്തെയും പിന്തുണക്കുമെന്ന് പറഞ്ഞത്.

Advertisement
inner ad

‘ഞാന്‍ മുമ്പ് പ്രസ്താവിച്ചതുപോലെ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിച്ചതിന് മുതിര്‍ന്നവരുടെ അനാവശ്യ അറസ്റ്റുകളും തടവും അവസാനിപ്പിക്കേണ്ട സമയമാണിത്’ ട്രംപ് പറഞ്ഞു. ‘മുതിര്‍ന്നവര്‍ക്ക് സുരക്ഷിതവും പരീക്ഷിച്ചതുമായ ഉല്‍പ്പന്നത്തിലേക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ നിയന്ത്രണങ്ങളും നടപ്പിലാക്കണം.

ഒരു ഫ്‌ളോറിഡിയന്‍ എന്ന നിലയില്‍, ഈ നവംബറിലെ ഭേദഗതിക്ക് അനുകൂലമായി ഞാന്‍ വോട്ട് ചെയ്യും. സര്‍ക്കാര്‍ അംഗീകൃത മരിജുവാന വിതരണക്കാര്‍ക്ക് ഈ വിഷയത്തില്‍ നിയമങ്ങള്‍ പാസാക്കുന്നതിന് യു.എസ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അ?ദ്ദേഹം പറഞ്ഞു. കഞ്ചാവ് ഉപയോഗത്തിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ചില വിഭാഗം ജനങ്ങള്‍ കനത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.

Advertisement
inner ad
Continue Reading

Featured