വിവാദങ്ങൾക്ക് തിരികൊളുത്തി വനിതാ എസ്ഐ യുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്

കോഴിക്കോട്: വിവാദങ്ങൾക്ക് തിരികൊളുത്തി വനിതാ എസ്ഐ യുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്.കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിൻസിപ്പൽ എസ്‌ഐയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ന്യൂജെൻ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് പരിധി ലംഘിക്കരുത് എന്ന് കാണിച്ച്‌ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയ കേരള പൊലീസിനാണ് സേനയ്ക്കുള്ളിൽ നിന്ന് തന്നെ തിരിച്ചടി കിട്ടിയത്.

പൊലീസ് സേനാംഗങ്ങൾ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ പാടില്ലെന്ന് 2015ൽ ഡിജിപിയുടെ ഉത്തരവിറക്കിയിട്ടുണ്ട്. ടി പി സെൻകുമാർ ഡിജിപി ആയിരിക്കേയാണ് സേനാംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ ഉത്തരവിറക്കിയത്. ഇതാണ് വനിതാ പ്രിൻസിപ്പൽ എസ്‌ഐ ലംഘിച്ചതെന്നാണ് ആക്ഷേപം.എസ്‌ഐയുടെ സേവ് ദ ഡേറ്റ് ചിത്രം ഇതിനകം തന്നെ വൈറലായിട്ടുണ്ട്. ഇത് ഡിജിപിയുടെ ഉത്തരവ് ലംഘിക്കുന്നതാണെന്നും യൂണിഫോമിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണെന്നുമാണ് സേനാംഗങ്ങൾക്കുള്ളിലെ വിമർശനം.

Related posts

Leave a Comment