Connect with us
48 birthday
top banner (1)

Technology

വനിതാസ്വാശ്രയ സംഘങ്ങൾ ഇനി ഡ്രോണുകൾ പറത്തും: പുതിയ പദ്ധതി

Avatar

Published

on

വനിതാ സ്വാശ്രയസംഘങ്ങൾക്ക് ഡ്രോൺ വാങ്ങാൻ സഹായം നൽകുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത 15,000 വനിതാ സ്വാശ്രയ സംഘങ്ങൾക്ക് (SHG) ഇതിൻ്റെ പ്രയോജനം ലഭിക്കും. മികവിൻ്റെ അടിസ്ഥാനത്തിലാവും സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. കർഷകർക്ക് വിളകൾക്ക് വളമിടാനും കീടനാശിനി തളിക്കാനുമൊക്കെയായി സംഘങ്ങൾക്ക് ഡ്രോണുകൾ വാടകയ്ക്ക് നൽകാവുന്നതാണ്. നാനോ വളങ്ങൾ തളിക്കാനും മറ്റും ഇത് പ്രയോജനപ്പെടും. 1261 കോടി രൂപയാണ് ഈ പദ്ധതിക്കായി രണ്ടു വർഷത്തേക്കുള്ള വകയിരുത്താനാണ് കേന്ദ്ര മന്ത്രിസഭാതീരുമാനം. 2024-25 വർഷമായിരിക്കും പദ്ധതിക്ക് തുടക്കം കുറിക്കുക രാജ്യത്തെ .89 ലക്ഷത്തോളം വരുന്ന സംഘങ്ങളിൽ നിന്നാണ് 15,000 എണ്ണം തിരഞ്ഞെടുക്കപ്പെടുക. ഡ്രോണിൻ്റെ വിലയുടെ 80 ശതമാനം കേന്ദ്രസർക്കാർ നൽകും.ഏകദേശം 10 ലക്ഷം രൂപയാണ് ഡ്രോണിൻ്റെ വില. പൈലറ്റുമാർക്ക് പരിശീനം നൽകാനും പദ്ധതിയിൽ ഉദ്ദേശിക്കുന്നു. ഒരു വർഷം ഒ ലക്ഷം രൂപ അധിക വരുമാനം സംഘങ്ങൾക്ക് ലഭിക്കുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Technology

ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു; റെഡ്മി നോട്ട് 14 5ജി പതിപ്പിന്1000 കോടി വില്‍പ്പന നേട്ടം

Published

on

കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.

അത്യാധുനിക സവിശേഷതകള്‍, തടസ്സമില്ലാത്ത പ്രകടനം, അതിവേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മോഡല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ്. നേരത്തെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി രണ്ടാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ആയിരം കോടി വില്‍പ്പന നേട്ടം കൈവരിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ബ്രാന്‍ഡിലുള്ള വിശ്വാസത്തിന്റെ തെളിവാണിതെന്നും അവര്‍ പറഞ്ഞു.

Advertisement
inner ad

പുതിയ മോഡല്‍ ലളിതവും നവീനവുമാണ്. 17.5 സി.എം (6.88 ഇഞ്ച്) എച്ച്.ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുള്ള മോഡലിന് 600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ഉണ്ട്. സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്നു. നാല് എന്‍.എം ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 5ജി പ്രോസസര്‍ നല്‍കുന്ന ഈ ഉപകരണം മികച്ച കാര്യക്ഷമത ഉറപ്പാക്കുന്നുണ്ട്. 12 ജിബി വരെ വരെ റാമും 128 ജിബി യു.എഫ്.എസ് 2.2 സ്റ്റോറേജും ഉള്ളതിനാല്‍ മള്‍ട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ആപ്പ് നാവിഗേഷന്‍ എന്നിവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിലും മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ, ഒരു റ്റി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കുന്ന 50 എംപി എ.ഐ ഡ്യുവല്‍ ക്യാമറ സിസ്റ്റം, 18 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗോടുകൂടിയ 5160mAh ബാറ്ററി എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഒഎസ് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന മികച്ച ഉപയോക്തൃ ഇന്റര്‍ഫേസ് നല്‍കുന്നുണ്ട്.

അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി സീരീസ്, പുതുമ, പ്രകടനം, ഡിസൈന്‍ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തിലൂടെ മധ്യ വിഭാഗ സ്മാര്‍ട്ട്ഫോണിലെ ഏറ്റവും മികച്ചതെന്നാണ് അറിയപ്പെടുന്നത്. റെഡ്മി നോട്ട് 14 5ജി സെഗ്മെന്റിന്റെ ഏറ്റവും തിളക്കമുള്ള 120Hz AMOLED ഡിസ്പ്ലേ, ഏത് വെളിച്ചത്തിലും മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ 50എംപി സോണി എല്‍വൈറ്റി 600 ക്യാമറ സജ്ജീകരണം, എല്ലാ സമയത്തും അതിശയകരവും വിശദമായതുമായ ഷോട്ടുകള്‍ പകര്‍ത്താന്‍ അനുയോജ്യവുമാണ്.

Advertisement
inner ad
Continue Reading

Technology

യുപിഐ ഇടപാടുകളുടെ മൂല്യം ഡിസംബറില്‍ 23.25 ലക്ഷം കോടി

Published

on

ന്യൂഡൽഹി: നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഡിസംബറില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടി രൂപ കടന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ് യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടിക്ക് മുകളില്‍ എത്തുന്നത്. ഡിസംബറില്‍ 23.25 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. കണക്കുകൾ പ്രകാരം നവംബറിനേക്കാള്‍ 27.5 ശതമാനം കൂടുതലാണ് ഡിസംബറിലേത്. ഡിസംബറില്‍ 1673 കോടി ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. നവംബറില്‍ ഇത് 1548 കോടി ആയിരുന്നു. പ്രതിദിന ഇടപാടുകളിലും വര്‍ധനയുണ്ട്. ഡിസംബറില്‍ ശരാശരി 54 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. മൂല്യം നോക്കിയാല്‍ പ്രതിദിന ശരാശരി 74,990 കോടി രൂപയാണ്.

Continue Reading

Technology

വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി

Published

on

വാട്‌സ്ആപ്പ് പേയ്ക്ക് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കി. ഇതോടെ വാട്‌സ്ആപ്പ് പേയ്ക്ക് ഇന്ത്യയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും യുപിഐ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. മുമ്പ് പത്ത് കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു.

എന്നാൽ മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാക്കള്‍ക്ക് (ടിപിഎപി) ബാധകമായ നിലവിലുള്ള എല്ലാ യുപിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കുലറുകളും വാട്‌സ്ആപ്പ് പേ പാലിക്കേണ്ടി വരുമെന്നും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. 2020ല്‍ വാട്‌സ്ആപ്പ് പേയില്‍ പത്ത് ലക്ഷം ഉപയോക്തൃ പരിധിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അത് ക്രമേണ 2022-ഓടെ 10 കോടി ആയി ഉയര്‍ത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured