Featured
‘ജസ്റ്റിസ് ഫോർ ഡോ. വന്ദനദാസ് ജസ്റ്റിസ് ഫോർ ഡോക്ടേഴ്സ് ആൻറ് ഹെൽത്ത് വർക്കേഴ്സ്’; മഹിള കോൺഗ്രസ് സെക്രട്ടറിയേറ്റ് ഉപവാസം 16ന്
തിരുവനന്തപുരം: ജസ്റ്റിസ് ഫോർ ഡോ. വന്ദനദാസ് ജസ്റ്റിസ് ഫോർ ഡോക്ടേഴ്സ് ആൻറ് ഹെൽത്ത് വർക്കേഴ്സ് എന്ന മുദ്രാവാക്യമുയർത്തി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ വനിതകൾ 16ന് രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം അനുഷ്ഠിക്കും. സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനാണ് ഉപവാസം. വാചകമടിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടും രണ്ടു വർഷം ‘എക്സ്പീരിയൻസ്ഡ്’ ആയി പ്രവർത്തിച്ച ആരോഗ്യ മന്ത്രി സ്വയം രാജിവെച്ചൊഴിയണം.രണ്ടാം വാർഷികം പ്രമാണിച്ച് പിണറായി സർക്കാരിന് ജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനമാവും ആരോഗ്യ മന്ത്രിയുടെ രാജി.
ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ സ്വയം ഒഴിയാൻ സന്നദ്ധത കാണിക്കണം. സുരക്ഷ സംബന്ധിച്ച് രണ്ടു വർഷമായി ഒരെ കാര്യമാണ് മന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നത്. സി.സി.ടി.വി.യും പോലീസ് എയ്ഡ് പോസ്റ്റും വിമുക്ത ഭടൻമാരുടെ സേവനവും എത്ര ആശുപത്രികളിൽ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കണം. കോഴിക്കോട്ട് സർക്കാർ ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനെ തല്ലിയ സി.പി.എം നേതാവിനെതിരെ എന്തു നടപടിയെടുത്തുവെന്ന് മന്ത്രി പറയണം. ഇയാളെ പുറത്താക്കാൻ പാർട്ടിയും തയ്യാറാവണം.
ആശുപത്രികൾ പ്രധാന സുരക്ഷാ മേഖലയായി പരിഗണിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ഗുരുതര ക്രിമിനൽ കുറ്റമായും കാണണം.കസ്റ്റഡിയിലുള്ള പ്രതികളെയും പോലീസ് കൊണ്ടു വരുന്നവരെയും പരിശോധിക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടാക്കണം.ഹെൽത്ത് സെൻറർ മുതൽ മെഡിക്കൽകോളേജ് വരെയുള്ള എല്ലാ ആശുപത്രികളിലും 24 മണികൂറും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തണം. ആശുപത്രികളുടെ നടത്തിപ്പ് സുരക്ഷ,ചികിൽസ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമതിയെ നിയോഗിക്കണം. അതിന്റെ കൂടി അടിസ്ഥാനത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
Featured
കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
Featured
തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവ്: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിർത്താൻ സാധിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യുഡിഎഫിന് ഊര്‍ജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തെരഞ്ഞെടുപ്പിലൂടെ 13 ല്‍ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് ഉയർന്നു. പാലക്കാട് തച്ചന്‍പാറ, തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്‍ഡിഎഫില്‍ നിന്ന് 9 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 ലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തി.
Featured
പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് തിളക്കം; എല്‍ഡിഎഫിന് തിരിച്ചടി
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം. കനത്ത തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്. തൃശൂര്‍ നാട്ടിക, പാലക്കാട് തച്ചംപാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 28 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ച പത്തനംതിട്ട നിരണം ഏഴാം വാര്‍ഡും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് യുഡിഎഫില്‍ നിന്നും വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. 127 വോട്ടുകൾക്കാണ് യുഡിഎഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. പാലക്കാട് തച്ചമ്പാറയിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് യുഡിഎഫും, എൽഡിഎഫും നിലനിന്നത്. എന്നാലിപ്പോള്‍ എൽഡിഎഫിനെ നിഷ്പ്രയാസം മറികടന്ന് യുഡിഎഫിന് എട്ട് സീറ്റായി മാറി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സാന്ദ്രമോൾ ജിന്നി ഭൂരിപക്ഷം 745 വോട്ടൊടെ വിജയിച്ചു. ഇടുക്കിയിൽ കരിമണ്ണൂർ പഞ്ചായത്തിലും ‘ കഞ്ഞിക്കുഴിയിലും UDF മികച്ച വിജയം കൈവരിച്ചു.
പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉൾപ്പെടെ യു.ഡി.എഫിന് നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടും. പതിനഞ്ചംഗ ഭരണസമിതിയിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് അംഗബലം എട്ടായി. ചാലിശ്ശേരി പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒൻപതാം വാർഡിൽ കെ.സുജിത 104 വോട്ടുകൾക്ക് വിജയിച്ചതോടെ ടോസിലൂടെ യുഡിഎഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും. കൊല്ലം ജില്ലയിൽ ഇടതുമുന്നണിയിൽ നിന്ന് രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 43 വോട്ടിന് ഇവിടെ യുഡിഎഫിലെ അഡ്വ. ഉഷാ ബോസ് വിജയിച്ചു . കഴിഞ്ഞ തവണ 18 വോട്ടിന് എൽഡിഎഫ് വിജയിച്ച സീറ്റാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുപിടിച്ചത്. തേവലക്കര പഞ്ചായത്ത് പാലക്കൽ വടക്ക് 22ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി ബിസ്മി അനസ് ഇവിടെ വിജയിച്ചു. 148 വോട്ടിനാണ്എൽഡിഎ ഫ് സ്ഥാനാർത്ഥിയെ ബിസ്മി അനസ് പരാജയപ്പെടുത്തിയത്.
മലപ്പുറം തൃക്കലങ്ങോട് മരത്താണി വാർഡ് സിപിഎമ്മിൽ നിന്ന് മുസ്ലീം ലീഗ് തിരിച്ചുപിടിച്ചു. 519 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലൈല ജലീലാണ് വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്. കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. 234 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്. ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login