Connect with us
48 birthday
top banner (1)

Featured

ലോകത്തെ ഏറ്റവും വലിയ നാരീ ശക്തി ഇനി ഇന്ത്യ, വനിതാ സംവരണം രാജ്യസഭയും കടന്നു

Avatar

Published

on

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ നാരീശക്തിയാകാൻ ഇന്ത്യ. ഏറ്റവും കൂടുതൽ വനിതകൾക്ക് നിയമ നിർമാണ അധികാരം നൽകുന്ന രാജ്യമാകാനുള്ള കുതിപ്പിന് ഊർജം പകരാൻ നിയമ നിർമാണ സഭകളിൽ സ്ത്രീകൾക്കു മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും അം​ഗീകാരം നൽകി.ലോക്സഭയിൽ രണ്ടു പേർ ബില്ലിനെ എതിർത്തപ്പോൾ രാജ്യസഭയിൽ മുഴുവൻ അം​ഗങ്ങളും ബില്ലിനെ അനുകൂലിച്ചു. ഇനി രാഷ്‌ട്രപതിയുടെ വിജ്ഞാപനം വരുന്ന മുറയ്ക്ക് നിയമം പ്രാബല്യത്തിൽ വരും. ഏതായാലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതിയ നിയമം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിയമം പ്രാബല്യത്തിലായാൽ ലോക്സഭയിൽ 178 പേർ വരെ വനിതകളാവും. കേരള നിയമസഭയിൽ 46 വനിതകളുണ്ടാകും.
40 വർഷങ്ങൾക്കു മുൻപ് രാജീവ് ​ഗാന്ധി വിഭാവന ചെയ്തതും ഒരു വ്യാഴവട്ടം മുൻപ് യുപിഎ സർക്കാർ രാജ്യസഭയിൽ പാസാക്കിയതുമായ ബില്ലാണ് വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയത്. ബില്ലിനെ കോൺ​ഗ്രസ് അടക്കം ഇന്ത്യാ സഖ്യത്തിലെ മുഴുവൻ കക്ഷികളും പിന്തുണച്ചു.

ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള സുപ്രധാന ബില്ലിന് രാജ്യസഭ അംഗീകാരം നൽകി. 128-ാം ഭരണഘടനാ ഭേദഗതി ബിൽ ബുധനാഴ്‌ച ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. രാജ്യസഭയുടെ കൂടി അംഗീകാരം ലഭിച്ചതോടെ ബിൽ പാർലമെന്റ് പാസാക്കി.

Advertisement
inner ad

വനിതാ ക്വാട്ട ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനായി വോട്ട് ചെയ്‌ത എല്ലാ രാജ്യസഭാംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

“വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതോടെ, ഇന്ത്യയിലെ സ്ത്രീകൾക്ക് കൂടുതൽ ശക്തമായ പ്രാതിനിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും മറ്റൊരു യുഗം ആരംഭിക്കുന്നു. ഇത് കേവലം ഒരു നിയമനിർമ്മാണമല്ല; ഇത് നമ്മുടെ രാഷ്ട്രത്തെ നിർമ്മിച്ച എണ്ണമറ്റ സ്ത്രീകൾക്കുള്ള ആദരവാണ്. അവരുടെ സഹിഷ്‌ണുതയും സംഭാവനകളും കൊണ്ട് അവർ ഇന്ത്യയെ സമ്പന്നമാക്കി” പ്രധാനമന്ത്രി മോദി പറഞ്ഞു.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured