ഭർത്താവിനെ തീകൊളുത്തികൊന്നു ; യുവതിയും കാമുകനും പിടിയിൽ

ബംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭർത്താവിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തിക്കൊന്നു. സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായി. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്ബനി ജീവനക്കാരനായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. നാരായണപ്പയുടെ ഭാര്യയും തുംകൂരു ബദ്ദിഹള്ളി സ്വദേശിയുമായ അന്നപൂർണ (36), സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരാണ് അറസ്റ്റിലായത്.

കർണാടകയിലെ തുംകൂരു ജില്ലയിലാണ് സംഭവം. ഭാര്യയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജയനഗര പൊലീസ് പറഞ്ഞു. ബംഗളൂരുവിൽനിന്ന് വീട്ടിലെത്തിയ നാരായണപ്പ, രഹസ്യബന്ധത്തെച്ചൊല്ലി അന്നപൂർണ്ണയുമായി വഴക്കിട്ടു.

വഴക്ക് മൂർച്ഛിച്ചതോടെ വീട്ടിൽ കരുതിയിരുന്ന പെട്രോൾ അന്നപൂർണ, നാരായണപ്പയുടെ ശരീരത്തിലൊഴിച്ച്‌ തീകൊളുത്തി. ഈ സമയം രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ശരീരത്തിൽ തീപടർന്ന നാരായണപ്പ സമീപത്തെ അഴുക്കുചാലിലേക്ക് ചാടി. തീയണഞ്ഞശേഷം അഴുക്കുചാലിൽനിന്ന് കയറാൻ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണയും അന്നപൂർണയും ചേർന്ന് വീണ്ടും കല്ലുകൊണ്ടടിച്ചു വീഴ്ത്തുകയായിരുന്നു.

നിലവിളികേട്ട് സമീപവാസികളെത്തി നാരായണപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുംകൂരു മാർക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂർണ. രഹസ്യബന്ധത്തെച്ചൊല്ലി നാരായണപ്പയും അന്നപൂർണയും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയൽക്കാർ പൊലീസിന് മൊഴിനൽകി. ദമ്ബതികൾക്ക് മൂന്നു പെൺകുട്ടികളുണ്ട്.

Related posts

Leave a Comment