അഞ്ച് ദിവസം മുമ്പ് ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു, ഭാര്യയെ പാറക്കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോത്തന്‍കോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശിനിയായ മിഥുനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു. യുവതിയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുമ്പ് മുട്ടത്തറയില്‍ വെച്ചുണ്ടായ വാഹാനാപകടത്തില്‍ മരിച്ചിരുന്നു.ഇന്ന് രാവിലെയാണു മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിന്റെ മനോ വിഷമത്തില്‍ മിഥുന ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.

Related posts

Leave a Comment