യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നെടുങ്കണ്ടം: കവുന്തിയില്‍ കോളജ്‌ വിദ്യാര്‍ഥിനിയായ യുവതിയെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്‌കയില്‍ അര്‍ജുന്റെ ഭാര്യ ദേവിക(24) യാണു മരിച്ചത്‌. ദേവികുളം സബ്‌ജയിലിലെ വാര്‍ഡനാണ്‌ അര്‍ജുന്‍. ദേവിക നെടുങ്കണ്ടം എം.ഇ.എസ്‌. കോളജില്‍ രണ്ടാം വര്‍ഷ ബി.എസ്‌.സി. കെമിസ്‌ട്രി വിദ്യാര്‍ഥിനിയായിരുന്നു.രാത്രി കുളിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയപ്പോള്‍ നടത്തിയ തെരച്ചിലിലാണ്‌ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണു ഭര്‍തൃവീട്ടുകാര്‍ പറയുന്നത്‌. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചു ദേവികയുടെ ബന്ധുക്കള്‍ രംഗത്തെത്തി.മരണ വിവരം അറിഞ്ഞ്‌ ബന്ധുക്കള്‍ വീട്ടില്‍ എത്തുമ്പോള്‍ വീടിനുള്ളില്‍ തകര്‍ന്നനിലയില്‍ കസേരകള്‍ കണ്ടെത്തിയതായും പറയുന്നു. കുളിമുറിയിലും അടുത്തത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മുറിയിലെ വാതിലും തകര്‍ത്ത നിലയിലാണ്‌.സംഭവത്തില്‍ കട്ടപ്പന ഡിവൈ.എസ്‌.പി നിഷാദ്‌, നെടുങ്കണ്ടം സി.ഐ: ബി.എസ്‌ ബിനു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാല്‌ വയസുള്ള ആര്യന്‍ ഏക മകനാണ്‌. സന്യാസിയോട സ്വദേശിനിയാണു ദേവിക. വിശദമായ അന്വേഷണം നടത്തുമെന്ന്‌ കട്ടപ്പന ഡിവൈ.എസ്‌.പി പറഞ്ഞു. ദേവികുളം ജയിലില്‍ ജോലിക്ക്‌ ശേഷം വെള്ളിയാഴ്‌ച രാവിലെ തന്നെ അര്‍ജുന്‍ വീട്ടിലേക്ക്‌ പോയതായി ജയില്‍ സൂപ്രണ്ടും അറിയിച്ചു.

Related posts

Leave a Comment