Connect with us
48 birthday
top banner (1)

Agriculture

കാർഷിക സർവകലാശാലയിൽ വനിതാ സംരഭക സമ്മേളനം

Avatar

Published

on

കേരള കാർഷിക സർവ്വകലാശാലയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലും (ഐസിഎആർ) സംയുക്തമായി സംഘടിപ്പിക്കുന്ന ‘വനിതാ കാർഷിക സംരംഭക മേഖല സമ്മേളനം 2024’ വെള്ളാനിക്കരയിൽ തുടങ്ങി.കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ കാർഷിക സർവ്വകലാശാലകളിലെ വിദ്യാർത്ഥികളിൽ പകുതിയിലേറെ പേർ പെൺകുട്ടികളാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ കേന്ദ്രീകൃത സമൂഹം ഉള്ള സ്ഥലമാണ് കേരളമെന്നും ഇത് വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നത് ലക്ഷ്യമിട്ട് ഒരു ലക്ഷം കോടി രൂപ കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ വകയിരിത്തിയിട്ടുണ്ടെന്നും ആ തുക ഉപയോഗിച്ച് എല്ലാ ജില്ലകളിലും കാർഷിക ഉത്പന്നങ്ങൾ നിർമ്മിച്ചു കയറ്റുമതി ചെയ്യാൻ പര്യാപ്തമായ ശീത സംഭരണികൾ, ഭക്ഷ്യ പരിശോധന ലാബുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് മന്ത്രി ആവശ്യപ്പെട്ടു.കാഴ്ച പരിമിതികളെ അവഗണിച്ചു കേരളത്തിലെ മികച്ച സംരംഭകയായി വളർന്ന ശ്രീമതി.ഗീത സലീഷിനെ ചടങ്ങിൽ കേന്ദ്ര മന്ത്രി ഉപഹാരം നൽകി ആദരിച്ചു.കേരളത്തിലെ കാർഷിക സംരഭകരെക്കുറിച്ചുള്ള വീഡിയോയുടെ പ്രകാശനം നടന്നു.

വനിതാ സംരംഭകരുടെ ഡയറക്ടറിയുടെയും സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗത്തെ കുറിച്ചുള്ള പുസ്തകം ‘അബോഡ്’ ന്റെയും പ്രകാശനവും ചടങ്ങിൽ നടന്നു. വനിതാ കർഷകരെ ശാക്തീകരിക്കുന്നത്തിനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരളം, കർണാടകം, ലക്ഷ്വദീപ് മേഖലയിലെ കർഷകരെ ഉൾക്കൊള്ളിച്ചുള്ള വനിതാ കാർഷിക സംരംഭക മേഖല സമ്മേളനം സംഘടിപ്പിക്കുന്നത്.വനിതാ സംരംഭകരുടെ നേട്ടങ്ങൾ, അനുവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, വിജയഗാഥകൾ എന്നിവ പൊതുജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ശക്തമായ വേദിയാണ് ഈ മേഖല സമ്മേളനം . കർണാടക, കേരളം, ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ ളിൽ നിന്നുള്ള വനിതാ സംരംഭകരെയും അവരെ സഹായിക്കുന്ന കെ വി കെ യിലെ ശാസ്ത്രജ്ഞരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ സമ്മേളനം വനിതസംരംഭകരുടെ ആശയങ്ങളും പ്രവർത്തന രീതികളും പരസ്പരം പങ്കുവയ്ക്കാനുള്ള അവസരമായി മാറും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

Published

on

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിച്ചു.

Advertisement
inner ad

ഏറ്റവും ഉയർന്നത് 100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ്. ഇപ്പോൾ കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയ്ക്കും വില വർധിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.
വേനൽ കടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനൽ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Advertisement
inner ad
Continue Reading

Agriculture

നാളികേരം പൊതിക്കാൻ പുത്തൻ യന്ത്രം:കാർഷിക സർവ്വകലാശാലക്കു പേറ്റൻറ്

Published

on

നാളികേരം പൊതിക്കുന്ന പുതിയ അത്യാധുനിക യന്ത്രത്തിന് കേരള കാർഷിക സർവ്വകലാശാല പേറ്റന്റ് നേടിയിരിക്കുന്നു. കാര്യക്ഷമമായ നാളികേര സംസ്കരണത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം.തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങൾ ചിരട്ടയിൽ നിന്നും വിടുവിക്കുകയും തുടർന്ന് ചകിരി വേർപെടുത്തി എടുക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ല.
ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകൾ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാവുന്നതാണ്.ഈ യന്ത്രത്തിൽ നിന്നും പുറത്തു വരുന്ന ചകിരി നേരിട്ട് തന്നെ കയർ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ് എന്നത് ഈ യന്ത്രത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. യന്ത്രത്തിന്റെ നൂതനമായ രൂപകൽപ്പനയും ഉയർന്ന പ്രവർത്തന ക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടൽ നിരക്കും നാളികേര സംസ്കരണ രംഗത്ത് മുന്നേറ്റത്തിന് കാരണമാകും. 50000 രൂപ വില വരുന്ന ഈ യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി സാങ്കേതിക വിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്നു കൈമാറിയിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ ഒരു പ്രധാന നേട്ടമായ ഈ കാർഷിക ഉപകരണം നാളികേര സംസ്കരണ രംഗത്തെ കാര്യക്ഷമതയും ഉൽപാദന ക്ഷമതയും ഉയർത്തുന്നതിന് കാരണമാകും.സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ.ജയൻ പി.ആർ, ഡോ.സി.പി.മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ ശ്രീമതി അനു ശരത് ചന്ദ്രൻ, റിസേർച് അസിസ്റ്റന്റ് ആയ ശ്രീ.കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിന് പിന്നിൽ.

Continue Reading

Agriculture

മഞ്ഞപ്പാര മത്സ്യത്തിൻ്റെ വിത്തുൽപാദനം: അഭിമാന നേട്ടവുമായി സമുദ്രമത്സ്യഗവേഷണ സ്ഥാപനം

Published

on

ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയർന്ന വിപണി മൂല്യമുള്ള മത്സ്യമാണ് മഞ്ഞപ്പാര.സമുദ്രമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുൽപാദനം വിജയകരമായിരിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് അഞ്ച് വർഷത്തെ പരീക്ഷണത്തിനൊടുവിൽ ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
കൃഷിയിലൂടെ സമുദ്രമത്സ്യോൽപാദനം കൂട്ടാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മികച്ച വളർച്ചാനിരക്കും ആകർഷകമായ രുചിയുമാണ് ഈ മീനിനുള്ളത്. അതിനാൽ കടൽകൃഷിയിൽ കർഷകർക്ക് വലിയ നേട്ടം കൊയ്യാനാകും. സിഎംഎഫ്ആർഐയുടെ വിശാഖപട്ടണം റീജണൽ സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഡോ റിതേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നേട്ടത്തിന് പിന്നിൽ.
ഇവയുടെ പ്രജനന സാങ്കേതികവിദ്യ വിജയകരമായതോടെ, കടലിൽ കൂടുമത്സ്യകൃഷി പോലുള്ള രീതികളിൽ വ്യാപകമായി ഇവയെ കൃഷി ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കിലോക്ക് 400 മുതൽ 500 വരെയാണ് ഇവയുടെ ശരാശരി വില.

അലങ്കാരമത്സ്യമായും വിപണി

ഭക്ഷണമായി കഴിക്കാൻ മാത്രമല്ല, അലങ്കാരമത്സ്യമായും മഞ്ഞപ്പാരയെ ഉപയോ​ഗിക്കുന്നുണ്ട്. ആഭ്യന്തര-വിദേശ വിപണികളിൽ ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലെ ചെറിയമീനുകളെയാണ് അലങ്കാരമത്സ്യമായി ഉപയോഗിക്കുന്നത്. ചെറുമീനുകൾക്ക് കൂടുതൽ സ്വർണ്ണനിറവും ആകർഷണീയതയുമുണ്ട്. വലിയ അക്വേറിയങ്ങളിലെല്ലാം ഇവയെ പ്രദർശിപ്പിക്കാറുണ്ട്. അലങ്കാര മത്സ്യ വിപണിയിൽ മീനൊന്നിന് 150 മുതൽ 250 രൂപ വരെയാണ് വില.

Advertisement
inner ad

ജീവിതം പവിഴപ്പുറ്റുകളുമായി ചേർന്ന്

പവിഴപ്പുറ്റുകളുമായി ചേർന്ന് സ്രാവ്, കലവ തുടങ്ങിയ മത്സ്യങ്ങളുടെ കൂട്ടത്തിലാണ് മഞ്ഞപ്പാര ജീവിക്കുന്നത്. സ്രാവുകളുടെ സഞ്ചാരപഥത്തിൽ വഴികാട്ടികളായി ഈ ഇനത്തിലെ ചെറിയമീനുകളെ കാണാറുണ്ട്. ഇന്ത്യയിൽ തമിഴ്‌നാട്, പുതുച്ചേരി, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. എന്നാൽ മത്സ്യബന്ധനം വഴി ഇവയുടെ ലഭ്യത കുറഞ്ഞുരുന്നതായാണ് കാണപ്പെടുന്നത്. 2019ൽ 1106 ടൺ ഉണ്ടായിരുന്നത് 2023ൽ 375 ടണ്ണായി കുറഞ്ഞു.

മാരികൾച്ചർ രംഗത്ത് ഒരു നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. കടലിൽ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, ഇവയുടെ കൃത്രിമ പ്രജനനത്തിലെ വിജയത്തിന് അതീവ പ്രാധാന്യമുണ്ട്. കൃഷിയിലൂടെയും സീറാഞ്ചിംഗിലൂടെയും ഇവയുടെ ഉൽപാദനം കൂട്ടാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

Advertisement
inner ad
Continue Reading

Featured