Connect with us
48 birthday
top banner (1)

Death

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ മരിച്ച നിലയില്‍

Avatar

Published

on

തിരുവനന്തപുരം :പോത്തന്‍കോട് സ്വദേശി തങ്കമണി(65)യാണ് മരിച്ചത്.

മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. മൃതദേഹത്തില്‍നിന്ന് കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്നാണ് സംശയം.

Advertisement
inner ad

ഇന്ന് രാവിലെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടത്. പൂജയ്ക്കുള്ള പൂക്കള്‍ പറിക്കാന്‍ പോകുന്നിടത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement
inner ad

Death

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

. കോഴിക്കോട് : ചെമ്മാട് സി.കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്.

Advertisement
inner ad

കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഇവര്‍ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് നിഹാലിന് ഷോക്കേല്‍ക്കുകയായിരുന്നു.

വലിയ രീതിയില്‍ യന്ത്രത്തില്‍ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
inner ad

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ പോലീസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും.

തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Advertisement
inner ad
Continue Reading

Death

സ്കൂള്‍ ബസ് ഇടിച്ച് നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം: മടവൂരിലുണ്ടായ സംഭവത്തില്‍ മടവൂർ ഗവ.എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.

Advertisement
inner ad

ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിടെ കാലുവഴുതി വീണ കുട്ടി ബസിന് അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൃഷ്ണേന്ദുവിനെ ഇറക്കി സ്കൂള്‍ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Advertisement
inner ad
Continue Reading

Death

പി എൻ പ്രസന്നകുമാർ അന്തരിച്ചു

Published

on

കൊച്ചി: വീക്ഷണത്തിന്റെ മുൻ സീനിയർ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളുമായ പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം പൊതുദർശനം ഞായറാഴ്ച (05.01.2025) വീക്ഷണം കൊച്ചി ആഫീസിൽ വൈകുന്നേരം 3 മണിക്കും, എറണാകുളം പ്രസ് ക്ലബ്ബിൽ വൈകുന്നേരം 4.00 മണിക്കും എറണാകുളം ഡിസിസി ഓഫീസിൽ 5 മുതലും തുടർന്ന് 6.30 മുതൽ വസതിയിലും പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം തിങ്കളാഴ്ച (06.01.2025) പച്ചാളം പൊതുശ്മശാനത്തിൽ.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured