വനിതകളുടെ സ്പോര്‍ട്സ് മതവിരുദ്ധംഃ താലിബാന്‍

കാബൂള്‍: ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വനിതകളുടെ കായിക വിനോദങ്ങള്‍ മതവിരുദ്ധമാണെന്ന് താലിബാന്‍. തന്മൂലം അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ കായിക വിനോദങ്ങളെല്ലാം നിരോധിച്ചു. നവംബറില്‍ നടക്കാനിരുന്ന അഫ്ഗാന്‍- ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് മത്സരവും ഇതില്‍ കുടങ്ങി. താലിബാന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതായി ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

അന്താരാഷ്‌ട്ര ധാരണ പ്രകാരം ഒരു രാജ്യത്തിനു ടെസ്റ്റ് ക്രിക്കറ്റ് പദവി ലഭിക്കണമെങ്കില്‍ അവിടെ സ്ത്രീകള്‍ക്കും പ്രത്യേക ടീം വേണം. ഈ ടീം അന്താരാഷ്‌ട്ര ക്രിക്കറ്റ് വേദികളില്‍ കളിക്കുകയും വേണം. എന്നാല്‍ സ്ത്രീകളുടെ കായിക വിനോദങ്ങള്‍ക്ക് താലിബാന്‍ ഭരണകൂടം വിലക്കു കല്പിച്ചതിനാല്‍ഹോംബാര്‍ട്ട് കരാറുമായി മുന്നോട്ടു പോകാനാവില്ലെന്നും ഓസീസ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.

Related posts

Leave a Comment