ഒന്‍പതു ജില്ലകളില്‍ വനിതാ കലക്റ്റര്‍മാര്‍

തിരുവനന്തപുരം: 4 ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചതോടെ സംസ്ഥാനത്തെ വനിതാ കലക്ടർമാരുടെ എണ്ണം 9 ആയി. പുതിയ നിയമനത്തിൽ രണ്ടു വനിതകൾ. വയനാട്ടിൽ എൻട്രൻസ് കമ്മീഷണർ എ.ഗീതയെയും കൊല്ലത്ത് എറണാകുളം ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീണിനെയും കലക്ടർമാരായി നിയമിച്ചു.

സംസ്ഥാനത്തെ വനിത കലക്ടർമാർ
കാസർകോട് – ഭണ്ഡാരി സ്വാഗത് രൺബീർചന്ദ്
വയനാട്- എ.ഗീത
പാലക്കാട്- മൃൺമയി ജോഷി
തൃശൂർ – ഹരിത വി.കുമാർ
ഇടുക്കി – ഷീബ ജോർജ്
കോട്ടയം-ഡോ.പി.കെ.ജയശ്രീ
പത്തനംതിട്ട-ഡോ.ദിവ്യാ എസ്.അയ്യർ
കൊല്ലം- അഹ്സാന പർവീൺ
തിരുവനന്തപുരം – നവ്ജ്യോത് ഖോസ

എറണാകുളം കലക്ടർ ജാഫർ മാലിക്കും പുതിയ കൊല്ലം കലക്ടർ അഫ്സാന പർവീണും ദമ്പതിമാരാണ്.

Related posts

Leave a Comment