തുടർച്ചയായി സ്ത്രീപീഡന വിഷയങ്ങൾ ആവർത്തിക്കുന്നു ; സിപിഎം വനിതാ നേതാക്കളിൽ അതൃപ്തി

കൊച്ചി : കേരളത്തിൽ സിപിഎം ഡിവൈഎഫ്ഐ എസ്‌ എഫ് ഐ നേതാക്കൾ ഉൾപ്പെട്ട സ്ത്രീപീഡന വിഷയങ്ങൾ ആവർത്തിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന വിഷയങ്ങളിൽ പ്രാദേശിക സിപിഎം നേതൃത്വങ്ങൾ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഭരണ തണലിൽ നിന്നുകൊണ്ട് പാർട്ടി നേതാക്കൾ അഴിഞ്ഞാടുന്ന സ്ഥിതിയാണ് ഉള്ളത്. പീഡന കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ സിപിഎം നേതാക്കൾ സംരക്ഷിക്കുന്നതായും പോലീസ് സ്റ്റേഷനുകളിൽ പോലും ഇടപെടലുകൾ നടത്തുന്നതായും പരാതികൾ വ്യാപകമാണ്.

ഒരു കൂട്ടം വനിതാ നേതാക്കൾ നേതൃത്വത്തോട് ഉള്ള ഭയം കാരണം ഈ വിഷയങ്ങളിൽ പ്രതികരിക്കാതെ മുന്നോട്ട് പോകുന്നതും ചർച്ചകൾക്ക് വഴി വെക്കുകയാണ്. ജോസഫൈന്റെ വിഷയത്തിലും ഷാഹിദ കമാലിന്റെ വിഷയത്തിലും പി കെ ശ്രീമതി ഉൾപ്പെടെയുള്ളവരിൽ അമർഷം ശക്തമാണ്. ഈ നിലയിലാണ് കേരളത്തിലെ സിപിഎം മുന്നോട്ടുപോകുന്നതെങ്കിൽ സ്ത്രീകൾ സിപിഎമ്മിനെതിരെ ചൂട്ടുമായി തെരുവിലിറങ്ങുമെന്ന കാര്യം ഉറപ്പാണെന്ന ആക്ഷേപവുമുണ്ട്. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ മാസങ്ങൾ ആയിട്ടേ ഉള്ളൂ എങ്കിലും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിലേറെയും കുട്ടികൾ ആണെന്ന കാര്യവും ശ്രദ്ധേയമാണ്. ഭരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഭയം കാരണം പീഡനവിവരം പുറത്ത് പറയാത്ത ഒട്ടേറെ സ്ത്രീകൾ സമൂഹത്തിൽ ഉണ്ട്.

തുടർച്ചയായി പീഡനങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കുന്ന സാംസ്കാരികനായകർ മൗനം പാലിക്കുന്നതും പൊതുസമൂഹത്തിൽ ചർച്ച ആകുന്നുണ്ട്.

Related posts

Leave a Comment