കള്ള പണം വെളുപ്പിക്കല്‍ ; ജാമ്യം ലഭിച്ച ബിനീഷ് കൊടിയേരിക്ക് തിരുവനന്തപുരത്ത് വമ്ബന്‍ സ്വീകരണം

തിരുവനന്തപുരം: കള്ള പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ബിനീഷിന് കഴിഞ്ഞ ദിവസം ബംഗളൂരു കോടതി ജാമ്യം അനുവദിച്ചിരുന്നു.മടങ്ങിയെത്തിയ ബിനീഷിന് വമ്ബന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.അതേസമയം മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ബിനീഷ് ഒഴിഞ്ഞു മാറി.

Related posts

Leave a Comment