Connect with us
head

Ernakulam

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയുടെ കഴുത്തറുത്തു, പ്രതി പിടിയിൽ

Veekshanam

Published

on

കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിലെത്തിയ യുവാവ് ട്രാവൽസിലെ ജീവനക്കാരിയായ സൂര്യയെ ആക്രമിക്കുകയായിരുന്നു യുവതിയുടെ കഴുത്തിനാണ് പരിക്കേറ്റത്. സംഭവത്തിൽ ജോളി ജെയിംസ് എന്നയാൾ സൗത്ത് പൊലീസിന്റെ പിടിയിലായി. വിസയുടെ ആവശ്യത്തിനായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ട്രാവൽസിൽ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ ജോളി ജെയിംസ്, സൂര്യയെ  കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂര്യയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Advertisement
head

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

Ernakulam

ഭക്ഷ്യവിഷബാധയേറ്റ കുടുംബനാഥൻ മരിച്ചു

Published

on

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജ്ജാണ് മരിച്ചത്. പറവൂർ മജ്‌ലീസ് ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോർജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ് മടങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബന്ധുക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകി. മൃതദേഹം കളമശേരി മെഡിക്കൽ കോളെജിലേക്കു മാറ്റി.
ഈ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് 68 പേർ ഈ മാസം 17നു ആശുപത്രിയിലെത്തിയിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതർ എത്തി ഹോട്ടൽ പൂട്ടിച്ചു.

രണ്ട് കുട്ടികളടക്കമുള്ളവർക്കാണ് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്.

Advertisement
head
Continue Reading

Ernakulam

ആശ്വാസകിരണം അപേക്ഷകൾ എത്രയും വേഗം തീർപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

Published

on

എറുണാകുളം: കിടപ്പുരോഗികളുടെയും മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കന്നവർക്ക് ആശ്വാസകിരണം പദ്ധതി വഴി സാമൂഹിക സുരക്ഷാമിഷൻ നൽകുന്ന ധനസഹായത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 സാമൂഹിക സുരക്ഷാമിഷൻ ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.


2018 മാർച്ച് വരെയുള്ള അപേക്ഷകൾ മാത്രമാണ് തീർപ്പാക്കിയതെന്ന് സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ  കമ്മീഷനെ അറിയിച്ചു.


 അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതു കാരണമാണ് യഥാസമയം ധനസഹായം  വിതരണം ചെയ്യാൻ കഴിയാത്തതെന്ന് സാമൂഹിക സുരക്ഷാ മിഷൻ കമ്മീഷനെ അറിയിച്ചു.


 പദ്ധതി പ്രകാരം നൽകിയിരുന്ന ധനസഹായം മുടക്കം കൂടാതെ യഥാസമയം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  തന്മയ നിയമ സഹായ കേന്ദ്രം സെക്രട്ടറി ജോജി മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
Continue Reading

Featured