Death
ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതി വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം: ഭര്‍ത്താവ് കസ്റ്റഡിയില്‍

ചേര്‍ത്തല: ചേര്‍ത്തല നഗരസഭ ഒമ്പതാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജി(46)കഴിഞ്ഞ ദിവസമാണ് മരിച്ചത്.വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്
മരണം.
മരണത്തിനു ശേഷം മകള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സോണിയുടെ മര്‍ദ്ദനത്തിലാണ് സജിക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയില്‍ പറയുന്നു.ചേര്‍ത്തല പോലീസ്സോണിയെ കസ്റ്റഡിയിലെടുത്തു.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്ന് പോലീസ്.മൃതദേഹം ഇന്ന് തന്നെ പുറത്തെടുത്തേക്കും.പൊലീസ് അപേക്ഷയില്‍ ആലപ്പുഴ ആര് ഡി ഒ അനുമതി നല്കി.നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Bengaluru
അമ്മ ഫോണ്‍ ഉപയോഗം വിലക്കി: പതിനഞ്ചുകാരി ഇരുപതാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ബെംഗളൂരു: പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ അമ്മ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് ഇരുപതാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി പതിനഞ്ചുകാരി. ബാംഗ്ലൂര്‍ കാടുഗോഡി അസറ്റ് മാര്‍ക്ക് അമപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്.
അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് അപ്പാര്‍ട്ട്മെന്റിന്റെ ഇരുപതാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടുകയായിരുന്നു. പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു.
അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അവന്തിക.
Death
പത്മശ്രീ അവാര്‍ഡ് ജേതാവ് സുക്രി ബൊമ്മഗൗഡ അന്തരിച്ചു

മംഗളൂരു: പ്രശസ്ത നാടോടി ഗായികയും മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ പത്മശ്രീ അവാര്‍ഡ് ജേതാവ് സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെ വീട്ടിലായിരുന്നു അന്ത്യം. ദിവസങ്ങളായി അസുഖബാധിതയായിരുന്ന അവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഉത്തര കന്നട ജില്ലയില്‍ അങ്കോള താലൂക്കിലെ ബഡ്ജേരി നിവാസിയായ സുക്രി ബൊമ്മഗൗഡ ‘സുക്രജ്ജി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹലാക്കി നാടന്‍ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ പ്രശസ്തയായി. തന്റെ ഗ്രാമത്തില്‍ വ്യാപകമായ മദ്യവില്‍പ്പനക്കെതിരെ പൊതു പ്രസ്ഥാനത്തിന് നേതൃത്വവും നല്‍കിയിരുന്നു.
2006-ല്‍ നദോജ അവാര്‍ഡ്, 2017-ല്‍ പത്മശ്രീ, ജനപദ ശ്രീ തുടങ്ങിയ ബഹുമതികള്‍ നല്കി അവരെ ആദരിച്ചു. ഉത്തര കന്നട ജില്ല ചുമതലയുള്ള മന്ത്രി മങ്കല്‍ വൈദ്യ, എം.പി വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സുക്രി ബൊമ്മഗൗഡയുടെ വിയോഗത്തില്‍ അനുശോചിച്ചു.
Death
കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിര്‍മല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളില്‍ അയച്ചിരുന്നു. സ്കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login