Kasaragod
കാഞ്ഞങ്ങാട് ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ
കാസർകോട്: കാഞ്ഞങ്ങാട് ലോഡ്ജിൽ യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34) ആണ് മരിച്ചത്. സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷ് (34) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റം ഏറ്റെടുത്തു ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. പുതിയകോട്ടയിലെ സപ്തഗിരി ലോഡ്ജിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു. കൊലപാതക കാരണം വ്യക്തമായിട്ടില്ല.
Kasaragod
കാസർഗോഡ് കുമ്പളയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ

കാസർഗോഡ്: കാസർഗോഡ് കുമ്പളയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ ഉൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ. കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് മുജീബ് അടക്കമുള്ളവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്. കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്താണ് ഇവർ കുഴിക്കാൻ തുടങ്ങിയത്. ശബ്ദം കേട്ട് സമീപ വാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിധി കുഴിച്ചെടുക്കാനാണ് തങ്ങൾ എത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
Kasaragod
ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നു
സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി, കുടുംബങ്ങള്‍

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍
ഉദുമ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി കുടുംബങ്ങള്‍. ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, അഖില്‍ പുലിക്കോടൻ എന്നിവർക്കെതിരെ കുടുംബം പരാതി നല്‍കി. ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നല്‍കിയത്.
കലാപ ആഹ്വാനം നടത്തുകയും നാട്ടില്‍ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Ernakulam
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ; ശിക്ഷാവിധി ജനുവരി ഒന്നിന്

കൊച്ചി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാലിന്റെയും കൃപേഷിന്റെയും ഇരട്ടക്കൊലയിൽ പുതുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതിവിധി. സിപിഎം പാർട്ടി ക്വട്ടേഷനാണ് പെരിയ ഇരട്ടക്കൊല എന്ന് തെളിയിക്കുന്നതാണ് സിബിഐ കോടതിയുടെ വിധി.
ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി ഒന്നിന് പ്രസ്‌താവിക്കും.
കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.
എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്.
2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login