Connect with us
48 birthday
top banner (1)

Ernakulam

കെഎസ്ആർടിസി ബസിൽ യുവതിയോട് ലൈംഗികാതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തു

Avatar

Published

on

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

Advertisement
inner ad

ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തന്‍റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു- യുവതി പറയുന്നു.

പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. താൻ സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ തനിക്ക് പിന്തുണയുമായി വന്നു- യുവതി പറയുന്നു. ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

Advertisement
inner ad

ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു. ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം അവസാനം വരെ നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവൻ സിബ്ബ് തുറക്കാൻ പേടിക്കണം’-യുവതി പറയുന്നു.

Advertisement
inner ad

Entertainment

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും വിവാഹിതരായി

Published

on

കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ അനുജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്‌നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിച്ചത്. അനുജയുമായി ഒളി?ച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തുകയായിരുന്നു. 16 വര്‍ഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കും. വേദയും വൈഗയും.

വീണ്ടും വിവാഹം കഴിച്ച ധര്‍മജനും അനുജക്കും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.മിമിക്രി വേദികളിലൂടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്‌റ്റേഴ്‌സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, പവി കെയര്‍ടേക്കര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷന്‍ ഷോകളിലും പ?ങ്കെടുത്തു.

Advertisement
inner ad

ഇന്ന് രാവിലെയാണ് ധര്‍മജന്‍ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ”എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.”-എന്നാണ് ധര്‍മജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിഷാരടിയാണ് വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ധര്‍മജന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

ഡി എല്‍ എഫ് ഫ്ളാറ്റ് വയറിളക്ക ബാധ: വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും

Published

on

കൊച്ചി: ഡി എല്‍ എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച സംഭവത്തില്‍ വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും.വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍ അളവിന്റെ പരിശോധന ദിവസം രണ്ടു നേരം തുടരും.വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ ഫ്‌ലാറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന ഫ്‌ലാറ്റ് നിവാസികളുടെ സംശയങ്ങള്‍ ദൂരികരിച്ചു.

യോഗത്തില്‍ എറണാകുളക് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മൈക്രോബയോളജി വിഭാഗം മേധാവികളും പങ്കെടുത്തു. നടപടികളുടെ ഏകോപനത്തിന് കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇന്ന് എട്ടു ഫ്‌ളാറ്റുകളില്‍ നിന്നു പരിശോധിച്ച വെള്ളത്തില്‍ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതുവരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗലക്ഷണം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളം ജില്ലയിൽ പനി പടരുന്നുവെന്ന് റിപ്പോർട്ട്

Published

on

കൊച്ചി: എറണാകുളം ജില്ലയിൽ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. എലിപ്പനി, ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യവകുപ്പിന്റെ ആശങ്കയിലാക്കുന്നു. ജൂണിൽ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മഴക്കാല സാഹചര്യവും വില്ലനാകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ 500 ലധികം പേരാണ് ദിവസവും ചികിത്സ തേടുന്നത്.

മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പനിയാണ് ഇത്തവണ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ 9550 പേരാണ് ചികിത്സ തേടിയെത്തിയത്. ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതലായി പടരുന്നത്.

Advertisement
inner ad
Continue Reading

Featured