ഓടുന്ന ട്രെയിനില്‍ കവർച്ചസംഘം യുവതിയെ ബലാൽസംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് അക്രമികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് യുവതി ആക്രമിക്കപ്പെട്ടത്. എട്ട് പേർ ആയുധങ്ങളുമായി ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ കയറുകയായിരുന്നു. കോച്ചിലുണ്ടായിരുന്ന യാത്രക്കാരെ കൊള്ളയടിച്ച ശേഷം സംഘം യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റ് യാത്രക്കാരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ട്രെയിൻ മുംബൈയിലെ കസാരയിലെത്തയതും യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.ഉടന്‍ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേര്‍ കൂടി പിടിയിലായത്. പിടിയിലായവരിൽ നിന്ന് 34000 രൂപ വിലമതിക്കുന്ന സാധനങ്ങൾ കണ്ടെടുത്തു. നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related posts

Leave a Comment