crime
വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന ഇന്ന്
കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകക്കേസിൽ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) ഇന്ന് നടത്തുമെന്ന് സിബിഐ. തിങ്കളാഴ്ചയാണ് പ്രതിയുടെ നുണ പരിശോധന നടത്താൻ അനുമതി ലഭിച്ചത്. പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയതിന് പിന്നാലെ നുണപരിശോധന നടത്താൻ സിബിഐ, കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം കൂടുതൽ അറിയാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിയെ ഞായറാഴ്ച സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) വിദഗ്ധ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം വിഷയത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് കീഴിലെ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തു. എല്ലാ കേന്ദ്ര സർക്കാർ ആശുപത്രികളിലും സുരക്ഷാ വിന്യാസം 25 ശതമാനം വർധിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ജൂനിയർ ഡോക്‌ടർമാർ പണിമുടക്ക് തുടരുന്നത് പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ ഏതാണ്ട് നിലച്ച രീതിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരുടെ കുറവുമൂലം ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ വൻ തിരക്കാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
അതിനിടെ സാമൂഹിക മാധ്യമത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കൊൽക്കത്ത പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും മുഖ്യമന്ത്രി മമത ബാനർജിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഒരാളെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ പ്രതി സഞ്ജയ് റോയിക്കെതിരെ ഭാര്യാ മാതാവ് രംഗത്തെത്തി. സഞ്ജയ് റോയ് ഭാര്യയെ മർദിക്കാറുണ്ടെന്നും ഒരിക്കൽ മർദനത്തിനിടെ മകളുടെ ഗർഭം അലസിപോയെന്നും അവർ ആരോപിച്ചു.
crime
ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഇരുവരും ഹോട്ടൽ നടത്തിവരികയായിരുന്നു. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
crime
കളമശ്ശേരി ജെയ്‌സി കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍
കളമശ്ശേരി: റിയല്‍ എസ്‌റ്റേറ്റ് ജീവനക്കാരിയായ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ സുഹൃത്തും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് കുമാർ കസ്റ്റഡിയില്‍. നവംബര്‍ 17- നാണ് ജെയ്‌സിയെ അപ്പാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ജെയ്‌സിയും ഗിരീഷ് കുമാറും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ ജെയ്‌സിയുടെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങളടക്കം മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. ആഭരണങ്ങള്‍ക്കു വേണ്ടിയാണ് കൊലനടത്തിയതെന്നാണ് കരുതുന്നത്. രണ്ട് വളകള്‍ മോഷ്ടിച്ചതായും പിന്നീട് ഇവ വില്‍പന നടത്തിയതായും സംശയമുണ്ട്. പ്രതിയെ കളമശ്ശേരി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
crime
പ്രണയം നിരസിച്ചു; യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്
മധുര: പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്യുന്ന ലാവണ്യയ്ക്കാണ് മർദ്ദനമേറ്റത്. സിദ്ദിഖ് രാജ (25) എന്ന യുവാവാണ് യുവതിയെ ക്രൂരമായി മർദിച്ചത്. തുടർച്ചയായി അടിക്കുകയും ചവിട്ടുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ചേർന്നാണ് സിദ്ദിഖ് രാജയെ പിടിച്ചുമാറ്റിയത്. ആക്രമണത്തെത്തുടർന്ന് ലാവണ്യ അബോധാവസ്ഥയിലായിരുന്നു. യുവതിയെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അയൽവാസികളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login