വ്യാജ ചാരായ വാറ്റ് ; ഓയൂരിൽ സ്ത്രീ അറസ്റ്റിൽ

ഓയൂർ : ഓണം വില്പനയ്ക്കായി വാറ്റുചാരായം നിർമ്മിക്കുന്നതിനു വേണ്ടി സംഭരിച്ച 45 ലിറ്ററോളം വരുന്ന കോട പിടികൂടി. ഓയൂർ കരീപ്ര വാക്കനാട് ഭാഗത്തുനിന്നാണ് പിടികൂടിയത്. എഴുകോൺ സിഐയുടെ നേതൃത്വത്തിൽ ഓണം പ്രമാണിച്ചുള്ള റെയ്ഡിനെ തുടർന്നാണ് വാക്കനാട് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പ്രധാന പ്രതിയായ കരീപ്ര കല്ലുംപുറത്ത് പുത്തൻവീട്ടിൽ രമണി (43) യെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതി സുരേന്ദ്രന് വേണ്ടി തിരച്ചിൽ തുടരുന്നു.

Related posts

Leave a Comment