അന്നത്തെ സ്തുതിപാഠകർ ഇന്നത്തെ വിമർശകരാകുമ്പോൾ ; പിണറായിയ്ക്കെതിരെ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത

ലിജിൻ ജി

കൊച്ചി : 100 ദിനങ്ങൾ പിന്നിടുന്ന രണ്ടാം പിണറായി സർക്കാരിന്റെ പരാജയത്തിന്റെ നടുവിലും, വിജയകരമെന്ന് ആഘോഷിക്കുകയാണ് ഇടതു അനുഭാവികൾ. എന്നാൽ പിണറായി വിജയന്റെ കടുത്ത ആരാധകനായ യാക്കോബായ സഭയുടെ ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ് മെത്രാപോലീത്ത‌ായുടെ ഫേസ്ബുക് പോസ്റ്റ്‌ ആണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പിണറായി വിജയൻ, മാതൃക ഹെഡ്മാസ്റ്റർ ആണ്. ഇത്രയും നിശ്ചയ ദാർഢ്യവും കർമ ശേഷിയും ഉള്ള ഒരു ഭരണാധികാരി അടുത്ത കാലത്തൊന്നും നമുക്ക് ലഭിച്ചിട്ടില്ല. ദുരന്ത കാലത്തു പോലും പിണറായിയുടെ വാർത്താ സമ്മേളനങ്ങൾ ജനങ്ങൾക്ക് പ്രിയങ്കരമാണ്.ശ്രീ പിണറായി വിജയൻ എന്ന നേതാവിനെ എനിക്ക് ഏറെ ഇഷ്ടമാണ്.

ഇതായിരുന്നു ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ് മെത്രാപോലീത്ത‌ായുടെ ഫേസ്ബുക് പോസ്റ്റ്കളിലെ പിണറായി സ്തുതികൾ. കേരളത്തിലുണ്ടായത് സർക്കാർ നിർമിത പ്രളയമെന്ന് റിപ്പോർട്ടുകൾ വന്നപ്പോഴും, സ്വർണക്കടത്തിൽ മുഖ്യമന്ത്രി ഉൾപ്പെടുന്ന സംഘം പ്രതിസ്ഥാനത്തു നിന്നപ്പോഴും, ഇദ്ദേഹം പിണറായി വിജയനെ അതിയായി പിന്തുണച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടതു പക്ഷം കൈക്കരുത്തു കാട്ടിയപ്പോൾ ഇദ്ദേഹം മിണ്ടിയിട്ടുമില്ല. എന്തായാലു രണ്ടാം പിണറായി സർക്കാർ നൂറുദിനം തികയ്ക്കുന്ന വേളയിലാണ് പിണറായി സർക്കാരിന്റെ വിമർശിച്ചു കൊണ്ടു ഇത്തരത്തിൽ ഒരു ഫേസ്ബുക് പോസ്റ്റ്‌. പിണറായി സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങൾ പ്രതീക്ഷയ്ക്കോതുയർന്നില്ല എന്നാണ് കുറിപ്പിന്റെ ആരംഭം. കോവിഡ് പ്രതിരോധ പാളിച്ചകൾ, മുട്ടിൽ മരം മുറി, കെ റെയിൽ, സിൽവർ ലൈൻ തുടങ്ങി പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളെയാകെ പോസ്റ്റിൽ വരച്ചു കാട്ടുന്നുണ്ട്. കിറ്റിനെ മുഖമുദ്രയാക്കിയ ഭരണകൂടത്തിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിക്കുന്നത്. കിറ്റ് നല്ല കാര്യം ആണെങ്കിലും ജനങ്ങൾ പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്കു സർക്കാർ ഇനിയും ഉയരേണ്ടതുണ്ട് എന്നാണ് വിമർശനം. 100 ദിനങ്ങൾ അതിമനോഹരമായി എന്ന് ഊറ്റം കൊള്ളുന്ന പിണറായി സർക്കാരിന് ഏൽക്കുന്ന പ്രഹരങ്ങളാണ് ഇടതു അനുഭാവികളിൽ നിന്നും തന്നെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ.. സർക്കാർ നയങ്ങൾക്കും, പ്രവർത്തനങ്ങൾക്കു പാർട്ടിക്കുള്ളിൽ നിന്നും, ആരാധക വൃന്തത്തിൽ നിന്ന് പോലും വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് ചുരുക്കം.

Related posts

Leave a Comment