News
എംഎ മുഹമ്മദ് ജമാൽ സാഹിബ് വിയോഗത്തിൽ അനുശോചിച്ച് വയനാട് മുസ്ലിം യതീംഖാന വെൽഫെയർ കമ്മറ്റി കുവൈറ്റ്.
കുവൈറ്റ് സിറ്റി: വയനാട് മുസ്‌ലിം യതീം ഖാന ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന മർഹൂം എം എ മുഹമ്മദ് ജമാൽ സാഹിബിന്റെ വിയോഗത്തിൽ വയനാട് മുസ്ലിം യതീംഖാന വെൽഫെയർ കമ്മറ്റി കുവൈറ്റ് ( ഡബ്ല്യൂ എംഓ) അനുശോചന യോഗവുംപ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
അനാഥകളെയും അഗതികളെയും കാരുണ്യം കൊണ്ടും, സ്നേഹം കൊണ്ടും തലോടി സ്ത്രീധന രഹിത സമൂഹ വിവാഹം പോലുള്ളവ്യത്യസ്ഥതയാർന്ന ജീവകാരുണ്യ പ്രവർത്തനം കൊണ്ട് വയനാട്ടിലെ ജനങ്ങൾക്കിടയിൽശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ മനുഷ്യ സ്നേഹിയാ യിരുന്നു മർഹും എം എ മുഹമ്മദ് ജമാൽ സാഹിബ്. വയനാട്ടുകാർകക് പ്രത്യേകിച്ച് തീർത്താൽ തീരാത്ത നഷ്ടമാണ് ജമാൽ സാഹിബിന്റെ വേർപാട് എന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി. ഫാഹഹീൽ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അക്ബർവയനാട് അദ്ധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ്സ പയ്യന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് അനസ്, റഫീഖ് ചാപ്പയിൽ, റിയാസ് കമ്പളക്കാട് തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. ഇബ്രാഹിംബത്തേരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സഹീർ ചെമ്പാട് സ്വാഗതവും ഉബൈദ് പുറക്കാട്ടിരി നന്ദിയും പറഞ്ഞു.
News
ഹരിത കർമ്മസേന അംഗങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കും: എംഎൽഎ
പോത്താനിക്കാട് : ഹരിത കർമ്മസേന അംഗങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. പോത്താനിക്കാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് വാഹനം ലഭ്യമാക്കും. സാധ്യമാകുമെങ്കിൽ ഇതിന് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്നും വകയിരുത്തും.പോത്താനിക്കാട് പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങൾക്കും എംഎൽഎ ഓണക്കോടി വിതരണം ചെയ്തു.
എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയിലെ അംഗങ്ങൾ മാലിന്യ സംസ്കരണ രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിനു മാത്യു, ഫിജിന അലി, മേരി തോമസ്, എൻ.എം ജോസഫ്, ജോസ് വർഗീസ്, ഡോളി സജി, സുമാ ദാസ്, ടോമി ഏലിയാസ്, സെക്രട്ടറി കെ അനിൽ കുമാർ, ഷാജി സി ജോൺ എന്നിവർ സംബന്ധിച്ചു.
Featured
ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് ബിനോയ് വിശ്വം; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്നതു അംഗീകരിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
എന്നാൽ ഇതിനെ മറികടക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം ചോദിച്ചു.
ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു.
News
ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കണം : മാത്യു കുഴൽനാടൻ എം എൽ എ
പോത്താനിക്കാട് : ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. മാലിന്യ സംസ്കരണത്തിന് ജനങ്ങൾ നൽകുന്ന യൂസർ ഫീയാണ് ഇവരുടെ ഏക വരുമാനം. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് അതാത് പഞ്ചായത്തുകളിലും നഗരസഭയിലും സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങൾ പൂർണ്ണമായും സഹകരിച്ചാൽ മാത്രമേ മാലിന്യ സംസ്കരണം ഒരു തൊഴിലായി മാറ്റുവാൻ ഇവർക്ക് സാധിക്കുകയുള്ളു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ആശ പ്രവർത്തകരെ നേരിൽ കണ്ട് പ്രശ്നങ്ങൾ കേൾക്കുകയും ഓണക്കോടി നൽകി അവരെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങ് എംഎൽഎ സംഘടിപ്പിച്ചിരുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതി സൗഹർദപരമായി സംസ്കരിക്കുന്ന ജോലിയാണ് ഹരിത കർമ്മ സേനയിലെ അംഗങ്ങൾ നിർവഹിക്കുന്നത്. കൃത്യമായ വരുമാനം ഉറപ്പ് വരുത്തിയാൽ മാത്രമേ നാട് മാലിന്യ വിമുക്തമാവുകയുള്ളുവെന്ന് എംഎൽഎ പറഞ്ഞു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കുര്യാക്കോസ് മെമ്മോറിയൽ ഹാളിലാണ് സംഘടിപ്പിച്ചത്. എല്ലാ അംഗങ്ങൾക്കും ഓണക്കോടി നൽകി എംഎൽഎ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാൻസിസ്, പഞ്ചായത്ത് അംഗങ്ങളായ വിൻസി ഷാജി, നൈസ് എൽദോ, റെജി സാന്റി, സാറാമ്മ പൗലോസ്, സിസി ജെയ്സൺ, റോബിൻ അബ്രഹാം, മാത്യു ആദായി, ബിജിത്ത് എം ആദായി എന്നിവർ സംസാരിച്ചു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Kerala3 months ago
ജീവനക്കാർക്കായി സർക്കാരിൻ്റേത് ‘ക്രൂരാനന്ദം’ പദ്ധതി; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login