Connect with us
48 birthday
top banner (1)

Palakkad

പാലക്കാട് ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ സാക്ഷികള്‍

Avatar

Published

on


പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ നിര്‍ണായക സാക്ഷികള്‍. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയിരിക്കുകയാണ്.

കൊലപാതക ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. എന്നാല്‍, ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കൊലക്കുശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ വകവരുത്താന്‍ പറ്റാത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.

Advertisement
inner ad

ജനുവരി 27ന് രാവിലെയാണ് അയല്‍വാസികളായതിരുത്തമ്പാടം ബോയന്‍നഗറില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്തമാര പിടിയിലായത്. ശാസ്ത്രീയ തെളിവുകള്‍, കൊലക്കുപയോഗിച്ച ആയുധങ്ങള്‍, പ്രതിയുടെ വസ്ത്രം എന്നിവ പൊലീസിന് കണ്ടെടുക്കാനായിട്ടുണ്ട്.

2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയതായിരുന്നു ചെന്താമര. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തുകയായിരുന്നു.

Advertisement
inner ad

ആദ്യം ആലത്തൂര്‍ സബ് ജയിലിലായിരുന്ന ചെന്താമരയെ, സഹ തടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക പറഞ്ഞതോടെ വിയ്യൂര്‍ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചെന്താമരയുടെ പറയുന്നത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ തന്നെ നൂറ് വര്‍ഷമെങ്കിലും ജയിലിലടക്കൂവെന്നാണ് ചെന്താമര പറഞ്ഞത്. കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് പൊലീസ് പറയുന്നു.

Advertisement
inner ad

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Ernakulam

എസ്എഫ്ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകു; രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ

Published

on

പാലക്കാട്‌ : കളമശ്ശേരി സർക്കാർ പോളിടെക്നിക്കിലെ എസ്എഫ്ഐ നേതാക്കളിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടി എന്നത് രാഹുല്‍ ചോദിച്ചു. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Advertisement
inner ad

കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.

രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.

Advertisement
inner ad

SFI എന്ന അധോലോക സംഘം ക്യാമ്ബസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ SFI പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.

Advertisement
inner ad
Continue Reading

Kerala

ചാലിശേരി പൂരത്തിനിടെ യുവാവിന്‍റെ നെഞ്ചില്‍ ചെണ്ടക്കോല്‍ കുത്തിയിറക്കിയ സംഭവം; പ്രതി പിടിയില്‍

Published

on

പാലക്കാട്‌ : പട്ടാമ്പി ചാലിശേരിയിൽ പൂരത്തിനിടെ യുവാവിന്‍റെ നെഞ്ചില്‍ ചെണ്ടക്കോല്‍ കുത്തിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍.തുറയ്ക്കല്‍ വീട്ടില്‍ റിഖാസ് ആണ് പിടിയിലായത്. ശ്രീനാഖ് എന്നയാള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രണ്ട് ആഘോഷകമ്മിറ്റികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ശ്രീനാഖിനെ റിഖാസ് ചെണ്ടക്കോല്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നു.പിന്നാലെ ചെണ്ടക്കോല്‍ നെഞ്ചിലേക്ക് കുത്തിയിറക്കി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീനാഖ് ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ റിഖാസിന് പൂരത്തിന് എത്താന്‍ വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ എത്തിയതെന്ന് പോലീസ് അറിയിച്ചു.

Continue Reading

Featured