Connect with us
48 birthday
top banner (1)

Kerala

‘സിപിഎം ഇടപെട്ടു’, സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യം പിൻവലിച്ച്; എച്ച് സലാം എംഎൽഎ

Avatar

Published

on

തിരുവനന്തപുരം: പാർട്ടി ഇടപെടലിന് പിന്നാലെ നിയമസഭയിലെ ചോദ്യം പിൻവലിച്ച് എച്ച് സലാം എംഎൽഎ. സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യമാണ് എച്ച് സലാം എംഎൽഎ പിൻവലിച്ചത്. നിയമസഭ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ച ചോദ്യം പക്ഷേ അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയിൽ വന്നു. പിന്നാലെ ഇത് വെട്ടിക്കളഞ്ഞു. സഹകരണ വകുപ്പ് മന്ത്രിയോടായിരുന്നു അമ്പലപ്പുഴയിൽ നിന്നുള്ള സിപിഎം എംഎൽഎയായ എച്ച്. സലാമിന്റെ ചോദ്യം.

സഹകരണവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്, ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാർട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം. ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകൾ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

Advertisement
inner ad

10 ദിവസം മുൻപ് എംഎൽഎ കൊടുത്ത ചോദ്യം നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മറുപടി ലഭ്യമാക്കാനായി സഹകരണ വകുപ്പിലെത്തിയപ്പോഴാണ് ചോദ്യത്തിലെ പ്രശ്നം ഉദ്യോഗസ്ഥർക്ക് മനസിലായത്. ഉദ്യോഗസ്ഥർ വിഷയം സഹകരണ മന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർട്ടി ഇടപെട്ടതോടെ സലാം ചോദ്യം പിൻവലിക്കാൻ നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകി.അതേസമയം, നിയമസഭാ വെബ്സൈറ്റിൽനിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചു. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലാണ് ഇടതുമുന്നണി.
സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യം പിൻവലിച്ച് സിപിഎം എംഎല്‍എ എച്ച് സലാം.നിയമസഭ വെബ്സൈറ്റിൽ നിന്ന് ചോദ്യം പിൻവലിച്ചു.അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയിൽ നിന്ന് ചോദ്യം വെട്ടി.സഹകരണ വകുപ്പ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങള്‍ ഏതൊക്കയാണ്?ഇവയുടെ ഭരണസമിതിക്ക് നേതൃൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്? വിശദാംശം ലഭ്യമാണോ? ഉണ്ടെങ്കില്‍ ബാങ്കുകളുടെ ജീല്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയപാര്‍ട്ടിയും വ്യക്തമാക്കോമോ എന്നതായിരുന്നു ചോദ്യം.ഇതാണ് പിന്‍വലിച്ചത്..ചോദ്യം പിൻവലിച്ചതിന് പിന്നിൽ പാർട്ടി ഇടപെടലെന്നാണ് സൂചന.ക്രമക്കേട് കണ്ടെത്തിയ ഭരണ സമിതികളിലേറെയും യുഡിഎഫ് ഭരണ സമിതികളിലാണെന്ന സഹകരണ വകുപ്പിന്‍റെ കണക്കിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു

Advertisement
inner ad

Delhi

ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published

on

ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.

Continue Reading

Kerala

മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

Published

on


തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ലാ?ഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക.

Advertisement
inner ad

റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഡിസ്പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല.

അഞ്ചുദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വോഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും.

Advertisement
inner ad

വി.കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐപിഎസ്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡി പി.എസ് പ്രമോജ് ശങ്കര്‍, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാര്‍, എംവിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Ernakulam

തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത; ആത്മഹത്യയെന്ന സംശയത്തില്‍ പൊലീസ്

Published

on

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26 ആം നിലയിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത. ആത്മഹത്യയാണെന്ന സംശയത്തില്‍ പൊലീസ്. രക്ഷിതാക്കൾ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സ്കൂളിലെ പ്രശ്നങ്ങ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃതർ വിളിപ്പിച്ചിരുന്നു. തുടർന്നു വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്കൂളില്‍ പ്രശ്നം ഉണ്ടാക്കിയതിന്‍റെ പേരില്‍ കുട്ടിയെ സ്കൂള്‍ മാറ്റി ചേർത്തിരുന്നുവെന്നും പൊലീസിന് വിവരം കിട്ടി. കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിൻ -രചന ദമ്ബതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ

Advertisement
inner ad
Continue Reading

Featured