ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക : എൻ ജി ഒ അസോസിയേഷൻ

ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം വീണ്ടും മരവിപ്പിച്ച സർക്കാർ നടപടിക്കെതിരെ എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ ആർ വിവേക് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി ജാനേഷ്കുമാർ, ജില്ലാ പ്രസിഡന്റ് ആന്റണി സാലു, എസ് എസ് അജീഷ്, ഉമേഷ് കുമാർ, ലിജോ ജോണി, രാജൻ ഫ്രാൻസിസ് , സമ്പത്ത്, സനൽരാജ്, ധനേഷ് തുടങ്ങിയവർ സംസാരിച്ചു

Related posts

Leave a Comment