പോക്കറ്റടിക്കാരനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ; അന്യായമായ പാചകവാതക വിലവർധനവ് പിൻവലിക്കുക : ഷാഫി പറമ്പിൽ എം എൽ എ

പാലക്കാട്‌ : പോക്കറ്റടിക്കാരനാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും അന്യായമായ പാചകവാതക വിലവർധനവ് പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം നടത്തിയ അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ കെ എം ഫെബിൻ, ഓ ഫാറൂഖ്, ഡോ. പി സരിൻ,ജസീർ മുൻഡ്രോട്ട്, സജീഷ് ചന്ദ്രൻ, എം പ്രശോഭ്,ജില്ലാ ഭാരവാഹികളായ വിനോദ് ചെറാട്,സി വിഷ്ണു, കെ മിൻഹാസ്,രോഹിത് കൃഷ്ണൻ,ശരൺജിത്ത്, സബാഹ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment