Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Featured

നിയമസഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണം; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Avatar

Published

on

തിരുവനന്തപുരം: നിയമസഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവർത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും മാധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും ഒഴിവാക്കി സർക്കാരിന്റെ സ്വന്തം ചാനൽ എന്ന രീതിയിൽ സഭ ടി.വി പ്രവർത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.

കത്ത് പൂർണരൂപത്തിൽ

Advertisement
1000x200 PX MALAYALI DCTR MDX-02-02

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിയമസഭയിലെ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകക്കുണ്ടായിരുന്ന അനുമതി റദ്ദാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും മാധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. ഇക്കാര്യം കത്ത് മുഖേനയും നിയമസഭയ്ക്കുള്ളിലും നിരവധി തവണ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. ഇക്കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായില്ലെന്നത് പ്രതിഷേധാർഹമാണ്.

നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധം പൂർണമായും ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് ഇക്കഴിഞ്ഞ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് നൽകിയത്. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റിൽ നിന്നെഴുന്നേറ്റപ്പോൾ മാത്രമാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സഭ ടി.വി തയാറായത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും പാർലമെന്ററി ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയുമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ലോക്സഭയിൽ 1994 ജൂൺ 22ന് ബഹു സ്പീക്കർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടിക്രമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. 2005 ൽ സംപ്രേക്ഷണം സംബന്ധിച്ച നിർദ്ദേശങ്ങളിൽ ബഹു. സ്പീക്കർ വരുത്തിയ ഭേദഗതി റഫറൻസിനായി ചുവടെ ചേർക്കുന്നു;

i) സഭയുടെ നടുത്തളത്തിൽ ഇറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം എന്നിവ ഉൾപ്പെടെ സഭയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ പ്രതിഫലനം ആയിരിക്കണം ലോക്സഭാ നടപടികളുടെ സംപ്രേഷണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ii) സഭയിൽ ബഹളമുണ്ടാകുമ്പോൾ ബഹളം നടക്കുന്ന സ്ഥലത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യേണ്ടതാണ്.

iii) അത്തരം സന്ദർഭങ്ങളിൽ സഭയിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ഉൾപ്പെടുത്താവുന്നതാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഈ ഭേദഗതികൾ കൂടി പരിഗണിച്ചാണ് കേരള നിയമസഭ നടപടിക്രമങ്ങളും മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാൽ നിയമസഭയുടെ സ്വന്തം ടി.വിയെന്ന നിലയിൽ സഭ ടി.വി നിലവിൽ വന്നതോടെ മാധ്യമങ്ങളെ നിയമസഭയിൽ നിന്നും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും ഒഴിവാക്കി സർക്കാരിന്റെ സ്വന്തം ചാനൽ എന്ന രീതിയിൽ സഭ ടി.വി പ്രവർത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ല.

ഫാസിസ്റ്റ് ശൈലിയിലുള്ളതും ജനാധിപത്യ വിരുദ്ധവുമായ മാധ്യമ വിലക്കിലും പാർലമെന്ററി ജനാധിപത്യത്തിന്റെ സർവ സീമയും ലംഘിച്ചുള്ള സഭ ടി.വിയുടെ പ്രവർത്തനത്തിലും അങ്ങയുടെ അടിയന്തിര ഇടപെടൽ ഇനിയെങ്കിലും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍

Published

on

ജ​റു​സ​ലേം: പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​ രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍. സ്‌​പെ​യ്​ന്‍, അ​യ​ര്‍​ല​ൻ​ഡ്, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​മാ​സം 28 മു​ത​ലാ​ണ് ഈ ​തീരുമാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. പാ​ല​സ്തീ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് പാ​ല​സ്തീ​ന് നേ​ട്ട​മാ​ണ്. ഇ​ത് ഇ​സ്ര​യേ​ലി​നെ​തി​രാ​യ നീ​ക്ക​മ​ല്ലെ​ന്നും സമാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണെ​ന്നു​മാ​ണ് സ്‌​പെ​യി​നി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​സ്ര​യേ​ല്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​തി​ന് പിന്നാലെ അ​യ​ര്‍​ല​ന്‍​ഡി​ലെ​യും നോ​ര്‍​വേ​യി​ലെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഇ​സ്ര​യേ​ല്‍ തി​രി​ച്ചു​വി​ളി​ച്ചു. സ്‌​പെ​യി​നി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കു​മെ​ന്നാ​ണ് വി​വ​രം. യു​എ​ന്‍ ര​ക്ഷാ​കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത്. ഐ​ക്യ​രാ​ഷ്ട​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ 193 രാ​ജ്യ​ങ്ങ​ളി​ല്‍ 140 രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പാ​ല​സ്തീ​നെ നി​ല​വി​ല്‍ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബംഗ്ലാദേശിലെ ഭരണകക്ഷി എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു

Published

on

കൊൽക്കത്ത: കൊൽക്കത്തയിൽ ചികിത്സയ്ക്കായി എത്തി കാണാതായ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എംപി അൻവാറുൽ അസിം കൊൽക്കത്തയിൽ മരിച്ചതായി ബംഗാൾ പൊലീസ് സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് മന്ത്രി. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ എംപിയായ അൻവാറുൽ മെയ് 12 ന് ചികിത്സക്കായി കൊൽക്കത്തയിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാതായി. ബം​ഗ്ലാദേശ് എംപിയുടെ തിരോധാനത്തെ തുടർന്ന് കൊൽക്കത്ത പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ അവസാന ലൊക്കേഷൻ നഗരത്തിലെ ന്യൂടൗൺ ഏരിയയ്ക്ക് സമീപമായിരുന്നെന്ന് കണ്ടെത്തി. ഈ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.

കാളിഗഞ്ച് ഉപാസില അവാമി ലീഗിൻ്റെ പ്രസിഡൻ്റ് കൂടിയായ അൻവാറുൽ അസിം, മെയ് 12 ന് വൈകുന്നേരം 7 മണിക്ക് കൊൽക്കത്തയിലെ തൻ്റെ കുടുംബ സുഹൃത്ത് ഗോപാൽ ബിശ്വാസിനെ കാണാൻ പോയതായി പൊലീസ് പറഞ്ഞു. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അൻവാറുൽ പിറ്റേന്ന് ഉച്ചയ്ക്ക് 1:41 ന് ഗോപാലിൻ്റെ വീട്ടിൽ നിന്ന് പോയി. വൈകിട്ട് തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാൽ, വൈകുന്നേരം താൻ ദില്ലിയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയ ശേഷം വിളിക്കാമെന്നും ഗോപാലിനെ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മെയ് 15 ന് അസിം മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ താൻ ദില്ലിയിലെത്തിയതായും വിഐപികൾക്കൊപ്പമാണെന്നും ഗോപാലിനെ അറിയിച്ചു. ജൂൺ 17 ന്, കുടുംബത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെത്തുടർന്ന് അവർ ഗോപാലിനെ വിളിച്ചു. അന്നുതന്നെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവാറുൾ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു. കൊൽക്കത്തയിലെ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. എന്നാൽ, മൃതദേഹം ഇതുവരെ ന്യൂടൗണിൽ എവിടെനിന്നും കണ്ടെടുക്കാനായിട്ടില്ല. സംഭവത്തിൽ ബിധാനഗർ പോലീസ് കമ്മീഷണറേറ്റ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured