Connect with us
48 birthday
top banner (1)

Kerala

മദ്യനയം പിൻവലിക്കണം: എം.എം ഹസ്സൻ

Avatar

Published

on

തിരുവനന്തപുരം: സാധാരണക്കാരെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പിൻവലിക്കാൻ തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. സമൂഹ്യവിപത്തായി മാറുന്ന ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി അപലപനീയമാണ്. സിപിഎമ്മിന് കോടികളുടെ കേഴയിടപാടിന് വഴിവെക്കുന്നതാണ് പുതിയ മദ്യനയം.മദ്യവർജ്ജനം വേണമെന്ന് പറയുന്നവർ 250 ചില്ലറ മദ്യവിൽപ്പനശാലകൾകൂടി അനുവദിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആയി ഉയർത്തി മദ്യവ്യാപനത്തിന് കളമൊരുക്കുകയാണ്. കൂടാതെ റെസ്റ്റോറന്റുകളിലും ഐടി പാർക്കുകളിലും ബിയർ,വൈൻപാർലറുകൾക്ക് അനുമതി നൽകി കേരളത്തെ ലഹരിയുടെ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ തലതിരിഞ്ഞ നയം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഡോ.വന്ദനയേയും ആലുവയിലെ അഞ്ചുവയുസ്സുകാരിയേയും ലഹരിക്കടിമപ്പെട്ട നരാധൻമാർ കൊന്നുതള്ളിയതാണെന്ന യാഥാർത്ഥ്യം ഭരണാധികാരികൾ മറക്കരുത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓരോ അക്രമത്തിന്റെയും പിന്നാമ്പുറം അന്വേഷിച്ചാൽ അവിടെയെല്ലാം ലഹരിയുടെ സാന്നിധ്യം വ്യക്തമാണെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.

ലഹരി മരുന്നുകളുടെ ഉപഭോഗം കേരളത്തിൽ ഗുരുതരമായി വർധിച്ചിരിക്കുകയാണ്. മയക്ക് മരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിട്ടും അതേക്കുറിച്ച് ഒരു പരാമർശവും മദ്യ നയത്തിലില്ലെന്നത് നിർഭാഗ്യകരമാണ്.മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് മുൻഗണന നൽകുന്നതിന് പകരം അതിന്റെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ.ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞവർ അധികാരത്തിൽ ഇരുന്ന ഏഴ് വർഷവും മദ്യ വ്യാപനത്തിന് വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചത്.സാമ്പത്തിക ലാഭത്തിനായി പൊതുജനത്തിന്റെ ആരോഗ്യവും പുതുതലമുറയുടെ ഭാവിയും സർക്കാർ തകർത്തെറിയുകയാണ്.മദ്യത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപ്രവർത്തനങ്ങൾക്കും ക്ഷേമപദ്ധതികൾക്കും മാറ്റിവെയ്ക്കുന്നതിന് പകരം സർക്കാരിന്റെ ധൂർത്തിന് മറ്റുമായി ഉപയോഗിക്കുകയാണ്. വീര്യംകുറഞ്ഞതും കേരളത്തിന്റെ പരമ്പരാഗത പാനീയവുമായ കള്ളിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വീര്യംകൂടിയ വിദേശമദ്യം വിളമ്പാനാണ് സർക്കാരിന് തൽപ്പര്യം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലഹരിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നത് കേരളീയ സമൂഹത്തോട് കാട്ടുന്ന ദ്രോഹമാണെന്നും ഹസ്സൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പാലക്കാട്‌ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി വിജിലൻസ്

അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി പിടികൂടിയത് 1.77 ലക്ഷം രൂപ

Published

on

പാലക്കാട്‌: പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്.വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണി മുതലാണ് വിജിലൻസ് റെയ്ഡ് നടത്തി തുടങ്ങിയത്. തുടർന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

Advertisement
inner ad

ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകള്‍ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.

Advertisement
inner ad
Continue Reading

Kerala

മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

Published

on

സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവര്‍ ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Advertisement
inner ad

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5.30വരെ പമ്ബയില്‍ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.

ശബരിമലയിലുള്ള തീർഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്ബയില്‍ നിന്ന് ആളുകളെ കടത്തിവിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയില്‍ പാര്‍സല്‍ വാഹനം കാറുമായി കൂട്ടിയിടിച്ചു, കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

Published

on

പത്തനംതിട്ട:പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.

Continue Reading

Featured