ദുരിത നിവാരണത്തിനു ജനങ്ങൾക്കും സർക്കാരിനുമൊപ്പംഃ കെ.ബാബു

തിരുവനന്തപുരം: കേരളത്തെ കണ്ണീരിലാക്കിയ പ്രളയക്കെടുതികളിൽ നിന്നു കരകയറുന്നതിനു ജനങ്ങൾക്കൊപ്പം നിന്ന് പരമാവധി സേവനങ്ങൾ ഉറപ്പാക്കുമെന്നു കെ.ബാബു എംഎൽഎ. ദുരന്തത്തിനിരയായവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ നിയമസഭയിൽ നടന്ന പ്രത്യേക സമ്മേളനത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തിനു വേണ്ടി ഈ ‌ഉറപ്പ് നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സർക്കാർ സ്വീകരിക്കുന്ന ഏതു നടപടിക്കും പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ അദ്ദേഹം ഉറപ്പ് നൽകി. കേരളം ഒറ്റക്കെട്ടായി നേരിടേണ്ട ദുരിതമാണ് ഇതെന്നും ബാബു പറഞ്ഞു.
സർക്കാരിനു പൂർണ പിന്തുണ നൽകുമ്പോഴും എവിടെയെങ്കിലും പാളിച്ച പറ്റിയിട്ടുണ്ടോ എന്നു കൂടി സർക്കാർ പരിശോധിക്കണം. കഴിഞ്ഞ നാലുവർഷം തുടർച്ചയായി കേരളം പ്രളയക്കെടുതികൾ അനുഭവിക്കുന്നു. ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കും സ്ഥാപനങ്ങൾക്കും വീഴ്ച പറ്റിയോ എന്നു പരിശോധിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും രക്ഷാ പ്രവർത്തനങ്ങൾ എത്തിക്കുന്നതിലും കാലതാമസം നേരിട്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. സർക്കാരിനെ കുറ്റപ്പെടുത്തുകയല്ല, സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്നു പരിശോധിക്കുകയാണെന്നും ബാബു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാലുവർഷമായി ആവർത്തിക്കുന്ന ദുരന്തത്തിൽ അഞ്ഞൂറ് പേരെങ്കിലും മരണമടഞ്ഞിട്ടുണ്ട്. ആയിരങ്ങൾക്ക് ജീവിത സമ്പാദ്യങ്ങളെല്ലാം നഷ്ടമായി-ബാബു പറഞ്ഞു

Related posts

Leave a Comment